മലപ്പട്ടം സംഘർഷം പടരുന്നു; തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീട് അടിച്ചു തകർത്തു, വാഹനങ്ങൾ നശിപ്പിച്ചു

Malappattam conflict is spreading  the house of the Youth Congress leader in Taliparamba was damaged and vehicles were destroyed
Malappattam conflict is spreading  the house of the Youth Congress leader in Taliparamba was damaged and vehicles were destroyed
കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റായ ഇര്‍ഷാദിന്റെ തൃച്ചംബരത്തെ വീട്ടിലേക്ക് മൂന്ന് ബൈക്കുകളിലായി എത്തിയ ഏഴ് സി.പി.എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്.

തളിപ്പറമ്പ്: മലപ്പട്ടത്തെ കോണ്‍ഗ്രസ്-സി,പി.എം സംഘര്‍ഷം തളിപ്പറമ്പിലേക്ക് പടരുന്നു. തളിപ്പറമ്പിലെകോണ്‍ഗ്രസ് നേതാവ് എസ്.ഇര്‍ഷാദിന്റെ വീടിന് നേരെ അക്രമം നടന്നു. വീടിൻ്റെ പോർച്ചിലുണ്ടായിരുന്ന കാറും സ്‌ക്കൂട്ടറും വീടിന്റെ അഞ്ച് ജനല്‍ ചില്ലുകളും അക്രമിസംഘം അടിച്ച് തകര്‍ത്തു.
ഇന്നലെ രാത്രി 11.40 നായിരുന്നു സംഭവം.

tRootC1469263">

കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റായ ഇര്‍ഷാദിന്റെ തൃച്ചംബരത്തെ വീട്ടിലേക്ക് മൂന്ന് ബൈക്കുകളിലായി എത്തിയ ഏഴ് സി.പി.എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്.

ഇര്‍ഷാദിന്റെ പിതാവ് കെ.സി.മുസ്തഫയുടെ കെ.എല്‍-59-3230 നമ്പര്‍ കാര്‍, കെ.എല്‍-59 പി-4710 സ്‌കൂട്ടറും വീടിന്റെ അഞ്ച് ജനല്‍ഗ്ലാസുകളും അക്രമിസംഘം തകര്‍ത്തു. തളിപറമ്പ് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇർഷാദിൻ്റെ പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Malappattam-conflict-is-spreading--the-house-of-the-Youth-Congress-leader-in-Taliparamba-was-damaged-and-vehicles-were-destroyed.jpg