മലബാർ മഹായിടവക യുവജന കോൺഫറൻസിന് 25 ന് തുടക്കമാവും

The Malabar Maha Diocese Youth Conference will begin on the 25th.

കണ്ണൂർ:ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി എസ് ഐ ) മലബാർ മഹായിടവക യൂത്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നാലു ദിവസങ്ങളിലായി നടക്കുന്ന എട്ടാമത് മഹായിടവക യുവജന സമ്മേളനത്തിന് ആഗസ്ത് 25 ന് തുടക്കമാവും.യുവാക്കൾക്കായി"പോകാം" എന്ന പേരിൽ കണ്ണൂർ സി എസ് ഐ സെന്റ് ജോൺസ് ഇംഗ്ലീഷ് ചർച്ച അങ്കണത്തിൽ നടക്കുന്ന പരിപാടി വൈകുന്നേരം അഞ്ചു മണിക്ക് അഡ്വ: ടി.ഒ മോഹനൻ എം എൽ എ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ റവ: റയ്മൻ വില്യം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നാല് ദിവസ കോൺഫറൻസിൽ കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാൻ കണ്ണൂർ എന്നീ അഞ്ച് ഏരിയകളിൽ നിന്നായി മുന്നൂറിലധികം യുവജന പ്രതിനിധികൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സാംസൺ നോയൽ ചീരൻ , സിബി ജോർജ്, ജോമോ വർഗ്ഗീസ്, ഗ്രീഷ്മ ഷഹീദ് എന്നിവരും പങ്കെടുത്തു.

Tags