ആദികടലായി പിടിച്ചെടുത്ത് യു.ഡി.എഫ്; റിജിൽ മാക്കുറ്റിക്ക് ഉജ്ജ്വല വിജയം

k
k

ഇവിടെ വാർഡ് കൗൺസിലർ രണ്ടുതവണ ജയിച്ചിരുന്ന സി.പി.ഐയുടെ സിറ്റിങ് സീറ്റാണ് യു.ഡി.എഫ് റിജിൽ മാക്കുറ്റിയിലൂടെ പിടിച്ചെടുത്തത്

കണ്ണൂർ: കണ്ണൂർ കോർപറേഷൻ ആദികടലായി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റിജിൽ മാക്കുറ്റി ഉജ്ജ്വല വിജയം നേടി. 1404 വോട്ടുകളാണ് റിജിൽ മാക്കുറ്റി നേടിയത്. 713 ൻ്റെ ഭൂരിപക്ഷമാണ് റിജിൽ നേടിയത്.

തൊട്ടടുത്ത സി.പി.ഐ സ്ഥാനാർത്ഥി എം.കെ ഷാജി 691വോട്ടുകൾ നേടിയപ്പോൾ ലീഗ് വിമതൻ വി. മുഹമ്മദലി 223വോട്ടുകൾ നേടി. നിർണ്ണായക ഭൂരിപക്ഷം നേടിയ റിജിലിൻ്റെ വിജയം ഉടൻ പ്രഖ്യാപിക്കും. നേരത്തെ സി.പി.ഐയിലെ അനിതയായിരുന്നു ഇവിടെ വാർഡ് കൗൺസിലർ രണ്ടുതവണ ജയിച്ചിരുന്ന സി.പി.ഐയുടെ സിറ്റിങ് സീറ്റാണ് യു.ഡി.എഫ് റിജിൽ മാക്കുറ്റിയിലൂടെ പിടിച്ചെടുത്തത്

tRootC1469263">

Tags