മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസ് കത്തി നശിച്ചു
Dec 15, 2025, 11:15 IST
കണ്ണൂർ : മാക്കൂട്ടം ചുരത്തിൽ സ്വകാര്യ ബസ് കത്തി നശിച്ചു.വിരാജ്പേട്ടയിൽ നിന്നും ഇരിട്ടിയിലേക്ക് വന്ന ബിഷാറാ എന്ന ബസ് ആണ് കത്തി നശിച്ചത് .ഇരിട്ടിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീ അണച്ചു .ആർക്കും പരിക്കില്ല.
തിങ്കളാഴ്ച്ച രാവിലെ ആറോടെയാണ് അപകടം. ബസ് പൂർണമായും കത്തി നശിച്ചിട്ടുണ്ട്. യാത്രക്കാരെ ഇറക്കി മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. പുക ഉയരുന്നത കണ്ട ഉടനെ ജീവനക്കാർ പുറത്തിറങ്ങുകയായിരുന്നു.മട്ടന്നൂർ മെരുവമ്പായി സ്വദേശിയുടെ ടൂറിസ്റ്റ് ബസാണ് കത്തി നശിച്ചത്.
.jpg)


