കണ്ണൂരിൽ വൻ രാസ ലഹരി വേട്ട : 101 ഗ്രാം മെത്താ ഫിറ്റ് മാനുമായി യുവാവ് എക്സൈസ് പിടിയിൽ

Major synthetic drug seizure in Kannur Youth arrested by Excise with 101 grams of methamphetamine

കണ്ണൂർ : കണ്ണൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട 10 1 ഗ്രാം മെത്താ ഫിറ്റ് മാനുമായി യുവാവ് അറസ്റ്റിൽ. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ എസ് സിയാദിൻ്റെ നേതൃത്വത്തിൽ കണ്ണാടി പറമ്പ്, പള്ളിപ്രം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന നൂറ്റിയൊന്ന് ഗ്രാം മെത്ത ഫിറ്റ് മാനുമായി കാട്ടാമ്പള്ളി സ്വദേശി എൻ പി മുസമ്മിലാണ് (31) തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ പിടിയിലായത്. കാട്ടാമ്പള്ളി, കമ്പിൽ, കണ്ണാടി പറമ്പ് പ്രദേശങ്ങളിൽ ലഹരി വിൽപനയുടെ മുഖ്യ കണ്ണിയാണ് പ്രതി. ഇയാൾക്കെതിരെ നേരത്തെയും മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്.

Major-synthetic-drug-seizure-in-Kannur-Youth-arrested-by-Excise-with-101-grams-of-methamphetamine.jpg

മുസമ്മിൽ മയക്കുമരുന്ന് വിൽപ്പന വ്യാപകമായി നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് രണ്ടാഴ്ച്ചക്കാലമായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു പ്രതിയെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി (3) ൽ ഹാജരാക്കി. ഇയാൾക്കെതിരെയുള്ള തുടർ നടപടികൾ വടകര എൻ ഡി പി എസ് കോടതിയിൽ നടക്കും.

അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൾ നാസർ ആർ പി, രാജേഷ് ശങ്കർ, അജിത്ത് സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ്  സുഹൈൽ പി പി,സിവിൽ എക്സൈസ് ഓഫീസർമാരായ രതിക എ വി, ഗണേഷ് ബാബു പി വി, ഫസൽ കെ ടി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags