മാട്ടൂലിലെ വൻകവർച്ച : വീടുമായി ബന്ധമുളളവർ പൊലിസ് നിരിക്ഷണത്തിൽ

മാട്ടൂലിലെ വൻകവർച്ച : വീടുമായി ബന്ധമുളളവർ പൊലിസ് നിരിക്ഷണത്തിൽ
MattulMajorrobbery
MattulMajorrobbery

പഴയങ്ങാടി: മാട്ടൂലിൽ വീട്ടിൽ കയറി വൻ മോഷണം നടത്തിയത് വീടിനെ കുറിച്ചു നന്നായി അറിയാവുന്നയാളാണെന്ന നിഗമനത്തിലാണ് പൊലിസ്. മാട്ടൂൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ സി.എം. കെ ഹഫ്സത്തിൻ്റെ വീട്ടിൽ ബുധനാഴ്ച്ച വൈകിട്ടാണ് മോഷണം നടന്നത്. സ്വർണവും പണവും അലമാരയിലാണ് അടച്ചുപൂട്ടി സൂക്ഷിച്ചിരുന്നത്.

tRootC1469263">

താക്കോൽ യഥാസ്ഥാനത്ത് തന്നെ തിരിച്ചു വെച്ചിട്ടാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. അലമാര തുറന്ന് മോഷണം നടത്തിയ ശേഷം പഴയപടി പൂട്ടിയത് പ്രൊഫഷനൽ മോഷ്ടാക്കളുടെ രീതിയല്ലെന്നാണ് പൊലിസ് പറയുന്നത്. അഫ്സത്തിൻ്റെ ഭർത്താവ് കണ്ണൂരിലെ ആശുപത്രിയിലും അഫ്സത്ത് തൊട്ടടുത്ത വീട്ടിലും പോയ സമയത്തായിരുന്നു മോഷണം. അര മണിക്കൂറിനകം ഹഫ്സത്ത് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. വീട്ടിലെത്തിയ ശേഷം മുൻവശത്തെ വാതിൽ തുറക്കാന് ശ്രമിച്ചെങ്കിലും തുറക്കാനായില്ല അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇരുവാതിലുകൾക്കും കേടുപാടുകളില്ല.

 ഉടൻ അയൽവാസികളെ വിളിച്ചു വരുത്തി നോക്കിയപ്പോഴാണ് അടുക്കള വാതിൽ തുറന്ന് കിടക്കുന്നതാണ് കണ്ടത്. മോഷ്ടാവ് ഇതുവഴി ഇറങ്ങി ഓടിയതിൻ്റെ കാൽപ്പാടുകളും അടുക്കള ഭാഗത്തുണ്ട്. വർഷങ്ങളായി ഹഫ്സത്ത് സ്വരുക്കൂട്ടിയ സ്വർണവും സ്ഥലം വിൽപന നടത്തിയതിലൂടെ ലഭിച്ച പണവുമാണ് നഷ്ടമായത്. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിഭാഗം പരിശോധന നടത്തി.

Tags