അറ്റകുറ്റപ്പണി : പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ അടച്ചിട്ട് ഗതാഗത നിയന്ത്രണം

Monsoon: Traffic restrictions on Vengara-Muttam road lifted


പഴയങ്ങാടി : വളപട്ടണം-ചെറുതാഴം കെ.എസ്.ടി.പി റോഡിലെ പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാപ്പിനിശ്ശേരി മേൽപ്പാലം ഫെബ്രുവരി അഞ്ച് മുതലും താവം മേൽപ്പാലം ഫെബ്രുവരി എഴ് മുതലും ഒരു മാസത്തേക്ക് അടച്ചിടും. 

കണ്ണൂർ ഭാഗത്തുനിന്നും വരുന്ന ഭാരവാഹനങ്ങൾ തളിപ്പറമ്പ് ഹൈവേ വഴി പിലാത്തറ ഭാഗത്തേക്കും പിലാത്തറ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തളിപ്പറമ്പ് ഹൈവേ വഴി കണ്ണൂർ ഭാഗത്തേക്കും വരണമെന്ന് കണ്ണൂർ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

tRootC1469263">

Tags