ആരോഗ്യം നിലനിർത്താം പുതു പദ്ധതി : കണ്ണൂർ കോർപ്പറേഷൻ ഓപൺ ജിം ആരംഭിച്ചു

ആരോഗ്യം നിലനിർത്താം പുതു പദ്ധതി : കണ്ണൂർ കോർപ്പറേഷൻ ഓപൺ ജിം ആരംഭിച്ചു
New project to maintain health: Kannur Corporation launches open gym
New project to maintain health: Kannur Corporation launches open gym

കണ്ണൂർ :ജനങ്ങളുടെ ആരോഗ്യവും കായികക്ഷമതയും നിലനിർത്തുന്നതിനായി  എല്ലാവർക്കും ഉപയോഗിക്കത്തക്ക രീതിയിൽ കോർപ്പറേഷൻ നിർമ്മിച്ച ഓപൺ ജിം ൻ്റെ ഉദ്ഘാടനം  ധ്യാൻചന്ദ് പുരസ്കാര ജേതാവും ബോക്സിംഗ് ചാമ്പ്യനുമായ കെ.സി ലേഖ നിർവഹിച്ചു.  കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  അമ്പത്  ലക്ഷം രൂപ വകയിരുത്തി കോർപ്പറേഷൻ പരിധിയിലെ നാലിടങ്ങളിലാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നത്.

tRootC1469263">

 ചേലോറ നെഹ്റു പാർക്ക്, എസ് എൻ പാർക്ക്, മരക്കാർ കണ്ടി, ഐ.എം.എ ഹാളിന് സമീപം എന്നിവിടങ്ങളിലാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. ഓപൺ ജിമ്മിൻ്റെ പ്രവർത്തനം ആരംഭിച്ചതോടെ  രാവിലെയും വൈകുന്നേരങ്ങളിലുമായി സവാരിക്കിറങ്ങുന്നവർക്ക് വ്യായാമവും കഴിഞ്ഞ് മടങ്ങാം.  ജനക്ഷേമകരമായ പലപദ്ധതികളും പൂർത്തീകരണ ഘട്ടത്തിലാണ്. ബാക്കിയുള്ള സ്ഥലങ്ങളിലെ ഓപൺ ജിമ്മും അടുത്ത ദിവസങ്ങളിൽ ഉദ്ഘാടനം നടത്തി ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന്  മേയർ പറഞ്ഞു. സിൽക് തൃശൂരാണ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കിയത്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ  രാഗേഷ്, പി ഷമീമ ,എം.പി. രാജേഷ്, വി.കെ ശ്രീലത, സിയാദ് തങ്ങൾ , ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ ടി.ഒ മോഹനൻ, ടി രവീന്ദ്രൻ  എന്നിവർ സംസാരിച്ചു.

Tags