മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഇന്ദിരാഗാന്ധി സ്മൃതി സദസ്സ് നടത്തി
Nov 20, 2023, 09:23 IST
കണ്ണൂർ:ഇന്ദിരാഗാന്ധിയുടെ 106മത് ജന്മവാർഷികദിനത്തിൽ മഹിളാകോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ് സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ഇ ആർ വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി.
ഡിസിസി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൻ മോഹൻ, കെപിസിസി മെമ്പർ കെ സി മുഹമ്മദ് ഫൈസൽ, സി ടി ഗിരിജ, എം ഉഷ, നസീമ ഖാദർ, അഡ്വ ഇന്ദിര, ഉഷ അരവിന്ദ്, ലത എം വി, ഷർമിള എ, ജെയ്ഷ , രമണി ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു.