പയ്യന്നൂരിലേക്ക് വില്പനക്കായി കടത്തുകയായിരുന്ന 100 കുപ്പി മാഹി മദ്യവുമായി രാമന്തളി സ്വദേശികൾ അറസ്റ്റിൽ

Ramantali natives arrested with 100 bottles of Mahi liquor, which they were smuggling to Payyannur for sale

  തലശ്ശേരി : പയ്യന്നൂരിലേക്ക് വില്പനക്കായി വാഹനത്തിൻ കടത്തുകയായിരുന്ന 100 കുപ്പി മാഹി മദ്യവു രാമന്തളി സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ. രാമന്തളി കുന്നരു സ്വദേശികളായ എൻ.പി. പ്രിയേഷ് (47),എൻ. പി. റിനീഷ് (42) എന്നിവരെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി. ആദർശും സംഘവും അറസ്റ്റു ചെയ്തത്. 

തലശ്ശേരി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം വെച്ചാണ് 100 കുപ്പി മാഹിമദ്യവുമായി  പ്രതികൾ അറസ്റ്റിലായത്. പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബി. നസീർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സന്തോഷ് പി , പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുമേഷ് എം കെ, വനിത സിവിൽ എക്സൈസ് ഓഫീസർ ജസ്ന ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ, സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ സുരാജ് എം എന്നിവരും പങ്കെടുത്തു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Tags