മാഹിയിൽ നിന്നും മദ്യക്കടത്ത് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ
Jul 2, 2025, 10:10 IST
തലശേരി : മാഹിയില്‍ നിന്നും പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 100 കുപ്പി വിദേശ മദ്യം പിടികൂടി. തമിഴ്നാട് സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ .തമിഴ്നാട് കാമാച്ചിപുരം സ്വദേശി ശശി, മേട്ടു പട്ടി സ്വദേശി ശരവണൻ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
വടകരയില്‍ ഇന്നലെ രാത്രിയിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. കണ്ണൂരില്‍ പഴ വർഗ്ഗങ്ങള്‍ ഇറക്കി തിരികെ പോകുമ്പോഴാണ് ഇവർ വാഹനത്തില്‍ മദ്യം കടത്തിയത്.
tRootC1469263">.jpg)


