ടാങ്കർ ലോറി ബ്രേക്ക്ഡൗണായി തലശ്ശേരി -മാഹി ദേശീയ പാത ബൈപ്പാസിൽ മണിക്കൂറുകളോളം ഗതാഗത സ്തംഭനം
Updated: Nov 5, 2026, 09:33 IST
കണ്ണൂർ: ടാങ്കർ ലോറി ബ്രേക്ക്ഡൗണായി വഴിയിൽ കിടന്നതു കാരണം തലശ്ശേരി മാഹി ദേശീയബൈപ്പാസിൽ മണിക്കൂറുകളോളം ഗതാഗത സ്തംഭനം. ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ടാങ്കർ ലോറി ബ്രേക്ക്ഡൗണായതു കാരണമാണ് ഗതാഗത തടസമുണ്ടാകാൻ കാരണമായത്.
ഇന്ന് പുലർച്ചെ രണ്ടു മണി മുതൽ ബൈപാസ് റോഡിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും സതംഭിച്ചിരിക്കുകയാണ്. ഇതുകാരണം നൂറ് കണക്കിന് യാത്രക്കാർ വലഞ്ഞു പൊലി സെത്തി വാഹന ഗതാഗത തടസം നീക്കാൻ നടപടി സ്വീകരിക്കുന്നുണ്ട് ദേശീയ പാത സർവീസ് റോഡിലൂടെ ചെറു വാഹനങ്ങൾ വഴി തിരിച്ചു വിട്ടു.
.jpg)

