പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ മാഹി കോളേജ് വിദ്യാർഥിനി മരിച്ചു

Mahe College student found burnt to death
Mahe College student found burnt to death

ന്യൂമാഹി: തൂണേരിയിൽവീട്ടിലെകിടപ്പുമുറിയിൽപൊള്ളലേറ്റനിലയിൽ കണ്ടെത്തിയപെൺകുട്ടി മരിച്ചു.കൈതേരിപ്പൊയിൽ കാർത്തിക (20)യാണ് മരിച്ചത്. ഗുരുതര പൊള്ളലേറ്റതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെമരണം സ്ഥിരീകരിക്കുകയായിരുന്നു. മാഹി മഹാത്മാഗാന്ധി ഗവ.കോളജ്ബിഎസ്‌സി ഫിസിക്സ് രണ്ടാം വർഷവിദ്യാർഥിനിയാണ് കാർത്തിക.

ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് മുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കാർത്തികയെവീട്ടുകാർ കണ്ടത്. പെൺകുട്ടി സ്വയംതീകൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാർ കുട്ടിയെ ഉടൻ തന്നെ നാദാപുരത്തെആശുപത്രിയിൽപ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Tags