മാഹി കനാലിൽ വലയെറിയുന്നതിനിടെ യുവാവ് വീണു മരിച്ചു
മാഹി: മാഹി കനാലില്‍ മീൻ പിടിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. തോടന്നൂര്‍ വരക്കൂല്‍താഴെ മുഹമ്മദാ(21) ണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെ വടകര-മാഹി കനാലില്‍ കന്നിനടക്കും കോട്ടപ്പള്ളിക്കും ഇടയിലാണ് അപകടമുണ്ടായത്. സൈഡ് കള്‍വര്‍ട്ടിനടുത്ത് നിന്ന് വല വീശി മീന്‍ പിടിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു.
tRootC1469263">ഇവിടെ മീന്‍പിടിക്കാനെത്തിയ മറ്റൊരാള്‍ക്ക് കനാലിന് സൈഡിൽ മത്സ്യം ഇട്ടുവച്ചിരുന്ന ബക്കറ്റ് കരയില്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ മണിക്കൂറൂകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ രാത്രി എട്ടോടെയാണ് മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്. അപകടമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞു രണ്ടു മണിയോടെയാണ് ഫയർഫോഴ്സ് എത്തിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
സ്‌കൂബസംഘം എത്താൻ വീണ്ടും വൈകിയാണെന്നും പ്രദേശവാസികൾആരോപിച്ചു.ശക്തമായ അടിയൊഴുക്കും ആഴക്കൂടുതലും തിരച്ചില്‍ ദുഷ്‌കരമാക്കിയിരുന്നു. കടലില്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വല ഉള്‍പ്പെടെ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ഞായറാഴ്ച്ച ഉച്ചയോടെ കബറടക്കി.
.jpg)


