പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടുന്ന മധ്യവയസ്ക്കൻ മാഹി മദ്യവുമായി പിടിയിൽ

Middle-aged man, who swindled money by posing as a police or excise official, arrested with liquor from Mahe.

പയ്യന്നൂർ: പൊലിസ് ,എക് സൈസ് ഉദ്യോഗസ്ഥൻചമഞ്ഞ് വിൽപ്പനക്കാരിൽ നിന്നും ബാറുകാരിൽ നിന്നും പണം തട്ടിയെടുക്കുന്ന മധ്യവയസ്ക്കൻ മാഹി മദ്യവുമായി അറസ്റ്റിൽ.26 കുപ്പി മാഹി മദ്യവുമായി  പയ്യന്നൂർ എക്സൈസ് നടത്തിയ റെയ്ഡിലാണ് വിൽപനക്കാരൻ പിടിയിലായത് .പയ്യന്നൂർ എക്സൈസ് റെയ്ഞ്ച് സംഘം ചെറുപുഴ, മഞ്ഞക്കാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മാഹി മദ്യവുമായി പാടിച്ചാൽ കുടവൻ കുളം സ്വദേശി കണ്ണൂക്കാരത്തി മുഹമ്മദ് കുഞ്ഞിയെ (54) യാണ് അറസ്റ്റ് ചെയ്തത് .

പയ്യന്നൂർ റെയ്ഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ വി കെ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ചൊവ്വാഴ്ച്ച രാവിലെ 11 ന് പിടികൂടിയത്  . പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടുന്ന കേസുകളിൽ പെട്ട് ഇയാൾ പല തവണ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. സമാനമായ അബ്കാരി കേസുകളിൽ മുൻപും ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. മാഹിയിൽ നിന്നും മദ്യം വാങ്ങി വില്പനക്കായി പാടിയോട്ട് ചാലിലേക്ക് വരവെയാണ് ഇയാൾ പിടിയിലായത്.   അസി :എക്സൈസ് ഇൻസ്പെക്ടർ   ടി വി  കമലാക്ഷൻ, പ്രിവൻ്റീവ് ഓഫീസർ ടിവി വിനേഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ കെ വി സന്തോഷ് , പി വി ജയേഷ് , വിവേക് വിജയൻ , ശ്രേയ മുരളി എന്നിവർ  പരിശോധനയിൽ പങ്കെടുത്തു .

Tags