കണ്ണൂരിൽ മഹാത്മജിയുടെ ആത്മകഥയുടെ നൂറാം പിറന്നാൾ ആഘോഷിച്ചു

100th birthday of Mahatmaji's autobiography celebrated in Kannur

കണ്ണൂർ: ലോകത്തിലെറ്റവും അധികം വിറ്റ ആത്മകഥകളിലൊന്നായ എൻ്റെ സത്യാന്വേഷണ പരീക്ഷണകഥയുടെ നൂറാം വാർഷികം കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ആഘോഷിച്ചു. പ്രതിനെട്ടു ഭാഷകളിലുള്ള ആത്മകഥയുടെ പ്രദർശനവും നടന്നു. ഡോ: പുനലൂർ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഇ.വി.ജി നമ്പ്യാർ അധ്യക്ഷനായ ചടങ്ങിൽ ചൂര്യായി ചന്ദ്രൻ ഗാന്ധിജിയുടെ ആത്മകഥയെ കുറിച്ച് സംസാരിച്ചു.

tRootC1469263">

 മാത്യു എംകണ്ടത്തിൽ, സി.സുനിൽകുമാർ എം.ടി. ജീനരാജൻ എന്നിവർ സംസാരിച്ചു കണ്ണൂർ സെൻ്റ് മൈക്കിൾസ് സ്കൂൾ ഗ്രന്ഥാലയത്തിന് കേനന്നൂർ  ഡിസ്ട്രിക്റ്റ് ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റി നൽകുന്ന ഗാന്ധിജിയുടെ 18 ഭാഷകളിലുള്ള ആത്മകഥ പ്രഥമാധ്യാപകൻ ഫാ:തോംസൺ ആൻ്റണി ഏറ്റുവാങ്ങി   പ്രദർശനം ഡിസംബർ ഒന്നു വരെ തുടരും

Tags