മഹാത്മ സേവാഗ്രാം മഹിളാദരവും ഇഫ്താർ വിരുന്നും നടത്തി

Mahatma Sevagram hosted a women's day celebration and an Iftar party

കണ്ണപുരം : മഹാത്മ സേവാഗ്രാമിൻ്റെ ആഭിമുഖ്യത്തിൽ മഹിളാ രത്നങ്ങൾക്ക് ആദരവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ചിത്രകാരി  കെ. ശശികല ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.വി. സരോജിനി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സാന്ത്വന പരിചരണത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഏഴോത്തെ യു.പി. വി. യശോദയ്ക്ക് കർമ്മശ്രീ പുരസ്കാരവും പൊന്നാടയും നൽകി ആദരിച്ചു.

tRootC1469263">

 കളിമൺ കരവിരുതിൽ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന മൊട്ടമ്മലിലെ ടി.വി. സീതയ്ക്ക് കലാശ്രീ പുരസ്കാരവും പൊന്നാടയും നൽകി ആദരിച്ചു. മഹാത്മ സേവാഗ്രാം ചെയർമാൻ കാപ്പാടൻ ശശിധരൻ, ജന. കൺവീനർ രാജേഷ് പാലങ്ങാട്ട്, രക്ഷാധികാരി എം. നാരായണൻ, കെ.സി.രാധ, ടി.വി. ഉണ്ണികൃഷ്ണൻ സി.ടി. അമീറലി, എ.വി.സിദ്ധിഖ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഇഫ്താർ വിരുന്നും നടന്നു. മഹാത്മ സേവാഗ്രാം മഹിളാ ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു.പി.വി. സരോജിനി ( ചെയർ.) കെ.സി. രാധ, പ്രജിത ദിനേശൻ, അനിത സുകുമാരൻ ( വൈസ് ചെയർ.) വി. സിന്ധു ( സെക്ര.) ധന്യ മുരളീധരൻ, ഷൈമ സജീവൻ, വി. ലക്ഷ്മി ( ജോ. സെക്ര.) പി.വി. ചന്ദ്രിക ( ഖജാ. )

Tags