മഹാത്മാഗാന്ധിയുടെ ഛായാചിത്രം കണ്ടാൽ പോലും സിപിഎമ്മിന് അസഹിഷ്ണുത : മാർട്ടിൻ ജോർജ്

Even if you see Mahatma Gandhi's portrait, CPM is intolerant: Martin George
Even if you see Mahatma Gandhi's portrait, CPM is intolerant: Martin George

കണ്ണൂർ : സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും ഗാന്ധിനിന്ദയ്ക്കുമെതിരെ 21ന് കണ്ണൂർ സ്റ്റേഡിയം കോർണറിനു മുന്നിൽ ഉപവാസ സമരം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൻമോഹനനും പത്രസമ്മേളനത്തിൽ പറഞ്ഞു. മഹാത്മാഗാന്ധിയുടെ  ഛായാചിത്രം പോലും കണ്ടാൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ആർഎസ്എസുകാരെക്കാളും അന്ധതയുള്ളവരാണ് സിപിഎമ്മുകാരെന്ന് അദ്ദേഹം പറഞ്ഞു.

tRootC1469263">

ഗാന്ധിനിന്ദ കോൺഗ്രസ് നോക്കി നിൽക്കില്ല. ശക്തമായി പ്രതികരിക്കുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
21 ന് ബുധനാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെ സ്റ്റേഡിയം കോർണറിൽ ഡിസിസി പ്രസിഡന്റ്് അഡ്വ. മാർട്ടിൻ ജോർജും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിജിൽ മോഹനനും ഉപവാസ സമരം അനുഷ്ഠിക്കും .
മലപ്പട്ടത്തെ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ അക്രമം അഴിച്ച് വിടുകയും ഗാന്ധിസ്മാരക സ്തൂപം തകർക്കുകയും ചെയ്തതിനാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. അന്നും സിപിഎമ്മുകാർ സംഘടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ അക്രമം അഴിച്ച് വിട്ടിരുന്നു.

സിപിഎമ്മുകാർ യൂത്ത് കോൺഗ്രസുകാരെ അക്രമിക്കുമ്പോൾ പോലീസ് കാഴ്ചക്കാരെ പോലെ നോക്കി നിൽക്കുകയായിരുന്നു. സിപിഎമ്മുകാരുടെ അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎ നയിച്ച ജനാധിപത്യ അതിജീവനയാത്രക്ക് നേരെ കുപ്പിയും കല്ലും എറിഞ്ഞ് അലങ്കോലപ്പെടുത്താനുള്ള ഗൂഢ നീക്കത്തിന് പോലീസ് ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസുകാർക്കെതിരെ അക്രമം അഴിച്ച് വിട്ടപ്പോൾ അനങ്ങാതിരുന്ന പോലീസ് സിപിഎമ്മുകാരുടെ അടിമകളെ പോലെ പെരുമാറുകയായിരുന്നുവെന്നും മാർട്ടിൻ പറഞ്ഞു. സിപിഎമ്മുകാർ തകർത്ത പ്രതിമ പുനർനിർമ്മിക്കുന്ന അവസരത്തിലും പ്രതിമ തകർക്കാൻ ശ്രമിച്ചപ്പോൾ പോലീസ് കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഒന്നുമില്ലെന്നായിരുന്നു കമ്മീഷണറുടെ മറുപടി. ഇതേകുറിച്ച് തനിക്ക് ഒരു റിപ്പോർട്ടും ലഭിച്ചില്ലെന്ന് കമ്മീഷണർ പറയുകയുണ്ടായി. താഴെ തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥർ സംഭവത്തിന്റെ നിജസ്ഥിതി അറിയിക്കാൻ പോലും തയ്യാറായില്ല. കേരളത്തിലെ പോലീസ് ഇത്രമാത്രം തരം താണുപോയതിൽ ദു:ഖമുണ്ടെന്നും മാർട്ടിൻ പറഞ്ഞു.

സിപിഎം ഓഫീസിന് നേരെ കല്ലെറിഞ്ഞുവെന്ന ആരോപണം ശരിയല്ല. സിപിഎമ്മുകാരാണ് അക്രമം നടത്തിയത്. പാർട്ടി ഓഫീസിന് നേരെ കല്ലെറിഞ്ഞുവെന്നും ഗ്ലാസിന്റെ ചില്ല് പൊട്ടി പാർട്ടി ഓഫീസിനകത്ത് വീണു എന്നും അവർ ആരോപിക്കുകയുണ്ടായി. ഓഫീസിനകത്ത് വീണ കല്ലുകൾ കണ്ടാൽ അറിയാം ജനലിലെ പൊട്ടൽ കണ്ടാൽ കല്ല് ആ വഴി വീണതല്ല എന്ന്. മുമ്പ് മലപ്പട്ടത്ത് കോൺഗ്രസ് ഓഫീസിനു നേരെ കരി ഓയിലൊഴിച്ചപ്പോൾ അതിൽ പങ്കില്ലെന്നാണ് സിപിഎം പറഞ്ഞത്. പിന്നീട് സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വരികയും സിപിഎമ്മിന്റെ സജീവപ്രവർത്തകരായ മൂന്നു പേർ അറസ്റ്റിലാവുകയും ചെയ്തു. നുണ പ്രചരണം നടത്താൻ യാതൊരു മടിയും സിപിഎമ്മിനില്ലെന്ന് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു.

Tags