മഹാത്മ ഗാന്ധിജിയുടെ ആത്മകഥ ; എൻ്റെ സത്യാന്വേഷണ പരീക്ഷണ കഥയുടെ നൂറാം വാർഷികാഘോഷം നടത്തി

The 100th anniversary of Mahatma Gandhi's autobiography "My Experiments in the Search for Truth" was celebrated


കാടാച്ചിറ : ഇന്ദിരാഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ആത്മകഥയുടെ നൂറാ വാർഷികാഘോഷം നടത്തി. കാടാച്ചിറ ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്ന ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ:പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ജീവിതവും പോരാട്ടവും യുവതലമുറയ്ക്കും വിദ്യാർത്ഥികൾക്കും  എഐ യുഗത്തിലും മാതൃകയാണെന്ന് മേയർ പി. ഇന്ദിര പറഞ്ഞു. ഇന്ത്യാ രാജ്യം നിലനിൽക്കുന്ന കാലത്തോളം ഗാന്ധിജിയുടെ സ്മരണകൾ രാജ്യത്തെ ജനങ്ങളിൽ നിലനിൽക്കുമെന്നും മേയർ പറഞ്ഞു. 

tRootC1469263">

ഇന്ദിരാഭവൻ, കോട്ടൂർ നടപ്പിലാക്കുന്ന "ഗാന്ധി മാർഗത്തിലേക്ക് ഒരു ചുവട് പദ്ധതി " യുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ഗാന്ധിജിയുടെ ആത്മകഥയായ " "എൻ്റെ സത്യാന്വേഷണ പരീക്ഷണ കഥ"യുടെ വിതരണം ചടങ്ങിൽ വെച്ച് മേയർ നിർവ്വഹിച്ചു.കണ്ണൂർ ഡിസ്ട്രികിറ്റ് ഗാന്ധി സെൻ്റിനറി സൊസൈറ്റി ജനറൽ സെക്രട്ടറി  സി. സുനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽഇന്ദിരാ ഗാന്ധി സോഷ്യൽ ഫൗണ്ടേഷൻ സെക്രട്ടറി ധനിത്ത് ലാൽ എസ് നമ്പ്യാർ, ചെയർമാൻ ദിനേശ് ബാബു ,എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ വി ജയരാജൻ, മൃദുല ടീച്ചർ, പിടിഎ വൈസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ ടി.എച്ച്, സനൽ കാടാച്ചിറ തുടങ്ങിയവർ സംസാരിച്ചു.
 

Tags