'മാജിക് മാജിക് മൊമെന്റ്' ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

The trailer for the film 'Magic Magic Moment' has been released.

കണ്ണൂർ: ഒക്ടോബർ അവസാനവാരം പുറത്തിറങ്ങുന്ന മാജിക് മാജിക്ക് മൊമെന്റ് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.കണ്ണൂർ കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റിജിൽമാക്കുറ്റി ഉദ്ഘാടനം ചെയ്തു.കലാഭവൻ മണി പുരസ്കാര ജേതാവ് ജനു ആയിച്ചാൻകണ്ടി, പി.വിമഹേഷ് മേലൂർ എന്നിവർ സംസാരിച്ചു.സിനിമയുടെ ഭാഗമായി പ്രവർത്തിച്ച കലാകാരൻമാർക്ക് ഉപഹാരം നൽകി.

യുവ പുതുമുഖങ്ങൾ  തകർത്താടുന്ന ത്രില്ലർ  കോമഡി  എന്റർടൈൻമെന്റ് മൂവിയാണിത്.  ഒരുകൂട്ടം  യുവാക്കളിൽ ഉണ്ടാവുന്ന സിനിമാ കമ്പം മൂത്ത് സിരകളിൽ  പടർന്നാടുന്ന നർമ്മരസ നിമിഷങ്ങൾ സിനിമയ്ക്ക് മാറ്റുകൂട്ടുന്നു.മില്ലേനിയം ഓഡിയോസിലൂടെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം പ്രേക്ഷകൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. രമ്യം ക്രിയേഷൻസിൻ്റെ ബാനറിൽ  രാജീവ്‌ നടുവനാട്  സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം സി.പ്രശാന്ത് കുമാർ ആണ്.  മാജിക് മാജിക്ക് മൊമെന്റ് ചിത്രത്തിലെ മറ്റ്  പിന്നണി  പ്രവർത്തകർ. തിരക്കഥ  - സി.പ്രശാന്ത് കുമാർ.  സംഭാഷണം :ബാബു മാനുവൽ  ക്യാമറ : രാഹുൽ സി വിമല, നായക വേഷത്തിൽ അതുൽ സുരേഷും പുതുമുഖങ്ങളായ അർജുൻ ദാസ്, ജെറിൻ, രാകേന്ദ് എന്നിവർ ഉപനായകന്മാരായും പ്രാർത്ഥന, അനുശ്രീ, എന്നിവർ നായികമാരുമായി വേഷമിടുന്നു.

പ്രശസ്ത നടൻ ബാല അതിഥി താരമായെത്തുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, കെ എൽ ബ്രോ ബിജു, സിദ്ദിഖ്, ശിവദാസ് മട്ടന്നൂർ, സദാനന്ദൻ  ചേപ്പറമ്പ്, പ്രശാന്ത് സി, റാഫി മൻമാസ്, പ്രദീപ്മൈക്വീൻ,സാനിയ ഉല്ലാസ് , ലസിത, ഷിജിന, ലയ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.എഡിറ്റിംഗ് :ഹിഷാം യൂസഫ് പിവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ :ജയേന്ദ്ര ശർമ,  ഗാനരചന: സുനിൽകല്ലൂർ,ബാഹുലേയൻ
കേളകം, ഹരിപ്രിയഎസ് എച്ച്,സമീർ അലി, സംഗീതം :പി ജെ, നൗഷാദ്കണ്ണൂർ.രഞ്ജിത്ത്ശ്രീധർ,നജിംഅർഷാദ്,മൃദുലവാര്യർ,മുക്താർമുഹിബ് നൂർ, നയൻതാര,സാന്ദ്രതോമസ്, സസ്ലിംനാസർ, സരുൺടി എസ് , അർഷാദ് പത്തിരിയാൻ തുടങ്ങിയവരാണ് ഗായകർ.
 

Tags