കണ്ണൂരിൽ 16 കാരിയെ സ്വർണ മോതിരം നൽകി പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വർഷം തടവ്: പുറത്തു ആരോടെങ്കിലും പറഞ്ഞാൽ ശപിക്കുമെന്നു ഭീഷണിയും


വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലും പ്രതിയുടെ പേരിൽ സമാനമായ സംഭവത്തിൽ കേസെടുത്തു അറസ്റ്റ് ചെയ്തിരുന്നു
തളിപ്പറമ്പ: 16 കാരിയെ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെ 187 വർഷം തടവും 91,000 രൂപ പിഴയും ശിക്ഷ വിധിച്ചു ഇപ്പോൾ കീച്ചേരിയിൽ താമസിക്കുന്ന ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിയെ (39)യാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ രാജേഷ് ശിക്ഷിച്ചത്. പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയാണ് മദ്രസ അധ്യാപകന്റെ പീഡനത്തിന് ഇരയായത്.
2020 മുതൽ 2021 ഡിസംബർ വരെ 16 കാരി പീഡനത്തിന് ഇരയായി സ്വർണ്ണ മോതിരം നൽകി വശീകരിച്ച് പീഡനത്തിന് ഇരയാക്കുകയും പുറത്തു ആരോടെങ്കിലും പറഞ്ഞാൽ ശപിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി അന്നത്തെ പഴയങ്ങാടി എസ്ഐ രൂപ മധുസൂദനനാണ് കേസ് രജിസ്റ്റർ ചെയ്തത് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത് തുടർന്ന് പഴയങ്ങാടി പോലീസ് ഇൻസ്പെക്ടർ ടി എൻ സന്തോഷ് കുമാർ കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു

തുടർന്നാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി രാജേഷ് വിവിധ വകുപ്പുകളിൽ ആയി പ്രതിക്ക് 187 വർഷം തടവും 9,10000 രൂപ പിഴയും ശിക്ഷ വിധിച്ചത് പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.
വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലും പ്രതിയുടെ പേരിൽ സമാനമായ സംഭവത്തിൽ കേസെടുത്തു അറസ്റ്റ് ചെയ്തിരുന്നു ജാമ്യത്തിൽ ഇറങ്ങിയ സമയത്താണ് 16 കാരിയെ പീഡനത്തിന് ഇരയാക്കിയത്.