മാടായിക്കാവ് കലശ മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം

Devotional start to the Madayikavu Kalasha festival
Devotional start to the Madayikavu Kalasha festival

പഴയങ്ങാടി: ഉത്തര കേരളത്തിലെ ശാക്തേയ കാവുകളിൽ പ്രസിദ്ധമായ മാടായി (തിരുവർക്കാട്ട് കാവ്)ക്കാവിലെ കലശ മഹോത്സവം തുടങ്ങി. മാടായിക്കാവിലെ പെരുങ്കളിയാട്ടമെന്ന്അറിയപ്പെടുന്ന കലശോത്സവത്തിന്  രാവിലെ മൊതക്കലശത്തോടെ തുടക്കം കുറിച്ചു വൈകുന്നേരം അഞ്ചു മണിക്ക് പത്മശാലിയ വിഭാഗക്കാരുടെ മീൻഅമൃത് വരവ്. 

tRootC1469263">

തുടർന്ന്, വെങ്ങര കക്കാടൻ തറവാട് - കൊള്ളയൻവളപ്പ് തറവാട് ക്ഷേത്രത്തിൽ നിന്നും, വയലപ്ര കൊട്ടാരം തറവാട്ടിൽ നിന്നും പുഷ്പാലകൃതമായ കലശത്തട്ട് ക്ഷേത്രത്തിന്റെ വടക്കെ നടയിൽ എത്തിച്ചേരും. പ്രതേക പൂജകൾക്ക് ശേഷം ഭക്തിനിർഭരമായ തട്ടു പറിക്കൽ ചടങ്ങ് നടക്കും6.20 ന് തിരുവർക്കാട്ട് ഭഗവതിയുടെ തിരുമുടി നിവരും തുടർന്ന് ക്ഷേത്രപാലകൻ, വേട്ടുവ ചേകവൻ, ചുഴലിഭഗവതി,സോമേശ്വരി, കാളരാത്രി തെയ്യങ്ങളുടെ പുറപ്പാട് നടക്കും.

Tags