തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വിടുന്നവർ അധികാരമോഹികളെന്ന് എം.എ ബേബി

MA Baby says those who leave the party during elections are power-hungry

കണ്ണൂർ :പാർട്ടി വിടുന്നവർ അധികാരമോഹികളെന്ന് സി.പി.എം അഖിലേന്ത്യാ സെക്രട്ടറി എം.എം. ബേബി പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബിൽ മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്തസാക്ഷികളുടെ പാർട്ടിയാണിത്. ഇലക്ഷൻ ബോണ്ടെന്ന അഴിമതിപ്പണം സ്വീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് അവിടേക്കാണ് സി.പി.എമ്മിൽ നിന്നും കൂറുമാറിയവർ പോകുന്നത്. 99 ശതമാനം പേരും പാർട്ടിയെ ശക്തിപ്പെടുക്കാൻ ഉറച്ചുനിൽക്കുന്നവരാണ്. 

വളരെ കുറച്ച് പേർ മാത്രമേ വിട്ടു പോകുന്നുള്ളു വെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിൽ പാർട്ടി കണക്ക് അവതരിപ്പിക്കുന്നതിൽ പിഴവ് പറ്റിയിട്ടില്ല കേന്ദ്ര കമ്മിറ്റി മുതൽ ഏരിയാതലം വരെ കൃത്യമായി കണക്ക് അവതരിപ്പിക്കുന്ന പാർട്ടിയാണ് സി.പി.എം. പാർട്ടിയുടെ ഭരണഘടനയിൽ തന്നെ ഈ കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണക്കുകൾ ഇത്രമാത്രം സൂക്ഷിക്കുന്ന ഒരു പാർട്ടി സി.പി.എമ്മിനെപ്പോലെയില്ല. തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം - ബി.ജെ.പി ഡീലെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തുവരുന്നത് വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാതിരിക്കുന്നതിന് വേണ്ടിയാണ്. സാധാരണക്കാരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ഇവർക്ക് താൽപ്പര്യമല്ല. 

വടകരയിലും ബേപ്പൂരിലും ബി.ജെ.പി - യുഡിഎഫ് സ്ഥാനാർത്ഥികൾ ഒരാളായിരുന്നു വെന്ന് ചരിത്രമാണ്. രണ്ടിടത്തും ബി.ജെ.പി സഖ്യത്തെ ജനങ്ങൾ തള്ളി കളഞ്ഞതാണെന്നും എം.എ ബേബി പറഞ്ഞു. ദേശീയതലത്തിൽ ഫാസിസ്റ്റ് ഭരണം നടത്തുന്ന ബി.ജെ.പിയെ തോൽപ്പിക്കാൻ സാധ്യമായ എല്ലാ കക്ഷികളെയും ചേർത്ത് നിർത്തുകയെന്നാണ് സി.പി.എമ്മിൻ്റെ നയം. ഇന്ത്യ സഖ്യം കൂടുതൽ ശക്തമാക്കണമെന്നാണ് പാർട്ടിയുടെ നിലപാട്. എന്നാൽ സഖ്യകക്ഷികളെ വഞ്ചിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. കോൺഗ്രസിനെ കൂടി ഉൾപ്പെടുത്തിയാണ് സഖ്യം മത്സരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മന്ത്രി മനീഷ് സിങ് സിസോദിയയെയും അറസ്റ്റുചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കോൺഗ്രസാണെന്നും എം.എ ബേബി പറഞ്ഞു.കോടതിയിൽ ഇരുവരും കുറ്റക്കാരല്ലെന്ന് പിന്നീട് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ സി. സുനിൽകുമാർ അദ്ധ്യക്ഷനായി.സെക്രട്ടറി കബീർ കണ്ണാടിപറമ്പ് സ്വാഗതവുംപറഞ്ഞു. ട്രഷറർ കെ.സതീശൻനന്ദിയും പറഞ്ഞു.

Tags