ബഡ്‌സ് സ്‌കൂൾ സാധ്യമാക്കുന്നത് വ്യത്യസ്തമായ കഴിവുകളാൽ അനുഗ്രഹീതരുടെ സമഗ്ര മുന്നേറ്റം: എം വിജിൻ എംഎൽഎ

Buds School is made possible by the holistic advancement of those blessed with different talents: M. Vijin MLA
Buds School is made possible by the holistic advancement of those blessed with different talents: M. Vijin MLA

കണ്ണൂർ : വിഭിന്നമായ സർഗശേഷിയുടെ വ്യത്യസ്തമായ അനുഭവങ്ങൾ തീർക്കുന്ന പുതിയ അധ്യയന വർഷത്തിലേക്ക് ആവേശപൂർവ്വം കടന്നെത്തി ബഡ്‌സ് സ്‌കൂൾ കുട്ടികൾ. ബഡ്സ് പ്രവേശനോത്സവത്തിന്റെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം കണ്ണപുരം ബഡ്സ് സ്‌കൂളിൽ എം.വിജിൻ എംഎൽഎ നിർവഹിച്ചു. വ്യത്യസ്തമായ കഴിവുകളാൽ അനുഗ്രഹീതരായ ഓരോ കുട്ടിയുടെയും സമഗ്രമായ മുന്നേറ്റമാണ് ബഡ്‌സ് സ്‌കൂൾ പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കുന്നതെന്നും കേരളത്തിലെ തന്നെ മാതൃകാപരമായ പ്രവർത്തനം നടത്തുന്നതുമായ സ്‌കൂളാണ് കണ്ണപുരം ബഡ്സ് സ്‌കൂൾ എന്നും എംഎൽഎ പറഞ്ഞു.

tRootC1469263">

ജില്ലാ കലക്ടർ അരുൺ കെ. വിജയൻ വിശിഷ്ടാതിഥിയായി.കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രതി അധ്യക്ഷയായി. സംസ്ഥാനത്തുടനീളമുള്ള ബഡ്സ് സ്ഥാപനങ്ങൾ പുതിയ വർഷത്തെ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിച്ചത്. കോലോത്ത് വയൽ സ്വദേശി അശ്വന്ത് പുതുതായി പ്രവേശനം നേടി. മുഴുവൻ വിദ്യാർത്ഥികൾക്കും  ജില്ലാ കലക്ടർ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

കുടുംബശ്രീയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് മാനസിക വികാസം സാധ്യമാക്കുന്നതിനും തുടർ പരിശീലനവും കരുതലും ഉറപ്പ് വരുത്തുന്നതിനുമാണ് ബഡ്സ് സ്ഥാപനങ്ങൾ ആരംഭിച്ചത്. നിലവിൽ  24 ബഡ്സ് സ്‌കൂളും എട്ട് ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററും ഉൾപ്പെടെ ജില്ലയിൽ 32 ബഡ്സ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 1084 പരിശീലനാർത്ഥികൾക്ക് ദൈനംദിന ജീവിതം, പുനരധിവാസം, തൊഴിൽ പരിശീലനം എന്നിവയ്ക്ക് ആവശ്യമായ പിന്തുണ നൽകുക എന്നതാണ് പ്രധാന ലക്ഷ്യം.

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രേമ സുരേന്ദ്രൻ, കണ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഗണേശൻ, കണ്ണപുരം ഗ്രാമപഞ്ചായത്ത്  സ്ഥിരംസമിതി അധ്യക്ഷന്മാരായ വി വിനീത, എ വി പ്രഭാകരൻ, പി വിദ്യ, കണ്ണപുരം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഒ. വി വിജയൻ, കണ്ണപുരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ വി രാമകൃഷ്ണൻ, കണ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ബാബുരാജ്, കണ്ണപുരം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി രാജസുന്ദരൻ, എസ് എ പി എം സംസ്ഥാന മിഷൻ എസ് ആർ ശരത്, കണ്ണപുരം ബഡ്സ് സ്‌കൂൾ പി ടി എ പ്രസിഡന്റ് ടി. വി പവിത്രൻ, കണ്ണപുരം ബഡ്സ് സ്‌കൂൾ പ്രിൻസിപ്പൽ നീതു, ബാലസഭ സംസ്ഥാന റിസോഴ്‌സ് പേഴ്‌സൺ സി വിനോദ്, കണ്ണപുരം സിഡിഎസ് ചെയർപേഴ്‌സൺ സുനില, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ, സി കെ സുമേഷ്, കണ്ണപുരം ബാലപഞ്ചായത്ത് പ്രസിഡന്റ് അശ്വന്ത് തുടങ്ങിയവർ പങ്കെടുത്തു.

Tags