എം. രാഘവൻ മാസ്റ്റർ പ്രഥമ പുരസ്ക്കാരം ടി.കെ. ഡി മുഴപ്പിലങ്ങാടിന് സമ്മാനിക്കും

szdg

കണ്ണൂർ: കടമ്പൂർ പാട്യം ഗോപാലൻ സ്മാരക വായനശാലയുടെ സ്ഥാപക പ്രസിഡന്റും തലശേരി ബ്രണ്ണൻ സ്കൂൾ അധ്യാപകനുമായിരുന്ന എം.രാഘവൻ മാസ്റ്റർ പ്രഥമപുരസ്കാരം പ്രമുഖ എഴുത്തുകാരും നാടക പ്രവർത്തകനുമായ ടി.കെ. ഡി മുഴപ്പിലങ്ങാടിന് നൽകാൻ തീരുമാനിച്ചുവെന്ന് പുരസ്കാര സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

750 1 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ.എ.വത്സലൻ വിചന്ദ്രബാബു, വി.എം മൃദുല എന്നിവർ ചേർന്നാണ് ടി.കെ.ഡിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. നവംബർ 26 ന് രാവിലെ പത്തു മണിക്ക് കടമ്പൂർ പാട്യം വായനശാലയിൽ ചേരുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അവാർഡ് ദാനം നിർവഹിക്കും. 

പ്രമുഖ ഗ്രന്ഥകാരനും സാംസ്കരിക പ്രവർത്തകനുമായ ടി.കെ. ഡി മുഴപ്പിലങ്ങാട് നോവൽ, നാടകം, ബാലസാഹിത്യം ജീവചരിത്രം എന്നീ വിഭാഗങ്ങളിലായി 47 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സംഗീത നാടകം, വിൽ കലാമേള, ബാലെ ഇനങ്ങളിലായി 31 കൃതികൾ വേറെയുമുണ്ട്. നാടകകൃത്ത്, സംവിധായകൻ, നടൻ എന്നി രംഗങ്ങളിൽ ഇപ്പോഴും സജീവമാണ്. എഴുത്ത് ജീവിത മാർഗമായി തെരഞ്ഞെടുത്ത അപൂർവ്വ വ്യക്തിത്വമാണ് ടി.കെ. ഡി മുഴപ്പിലങ്ങാടെന്നും സംഘാടകർ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ പുരസ്കാര സമിതി കൺവീനർ ഡോ.എ.വത്സലൻ , സി.കെ ബാബുരാജൻ എ മോഹനൻ എം.എം സുരേശൻ ,സി എ പത്മനാഭൻ എന്നിവർ പങ്കെടുത്തു.

Tags