എം. രാഘവൻ മാസ്റ്റർ പുരസ്കാരം ഷാഫി ചെറു മാവിലായിക്ക് സമ്മാനിക്കും

The M. Raghavan Master Award will be presented to Shafi Cherumavilayi.

 

 കണ്ണൂർ : കടമ്പൂർ പാട്യം ഗോപാലൻ സ്മാരക വായനശാലയുടെ സ്ഥാപക പ്രസിഡൻ്റും തലശേരി ബ്രണ്ണൻ കോളേജ് അധ്യാപകനുമായ എം. രാഘവൻ മാസ്റ്ററുടെ സ്‌മരണയ്ക്കായി പാട്യം ഗോപാലൻ സ്മാരക വായനശാല ഏർപ്പെടുത്തിയ പുരസ്ക്കാരംഎഴുത്തുകാരനും തമിഴ് കൃതികളുടെ വിവർത്തകനുമായ ഷാഫി ചെറു മാവിലായിക്ക് നൽകുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കടമ്പൂർ പാട്യം ഗോപാലൻ സ്മാരക വായനശാലയിൽ ഒക്ടോബർ നാലിന് രാവിലെ 9 .30 ന്  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ അവാർഡ് വിതരണം ചെയ്യും. 

The M. Raghavan Master Award will be presented to Shafi Cherumavilayi.

ഡോ. എവത്സലൻ , വി.കെ ദിവാകരൻ, സി എ പത്മനാഭൻ എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 10001 രൂപയും പ്രശസ്തിപത്രവും ശിൽപി എം രമേശൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. എം കെ മനോഹരൻ മുഖ്യാതിഥിയാകും. നോവൽ ചെറുകഥ, ബാലസാഹിത്യം, മന:ശാസ്ത്രം തുടങ്ങി വിവിധ സാഹിത്യ ശാഖകളിലായി 30 ൽ പരം തമിഴ് സാഹിത്യ ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട് നിർമ്മാണ തൊഴിലാളിയായ ഷാഫി ചെറു മാവിലായി മുഴപ്പിലങ്ങാടാണ് ഇപ്പോൾ താമസിച്ചു വരുന്നത്. വാർത്താ സമ്മേളനത്തിൽ പുരസ്കാര സമിതി ചെയർമാൻ ഡോ. വത്സലൻ , സി എ പത്മനാഭൻ . പി . മോഹനൻ, എം എം സുരേശൻ, എന്നിവർ പങ്കെടുത്തു.

Tags