പരിസ്ഥിതിലോല പ്രഖ്യാപനത്തിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം: കർഷക സംഘം സമരം ശക്തമാക്കുമെന്ന് എം. പ്രകാശൻ മാസ്റ്റർ

Inhabited areas must be excluded from the eco-sensitive zone declaration: M. Prakasan Master says the Farmers' Union will intensify its protest.

കണ്ണൂർ:കൊട്ടിയൂർ ,ആറളം ,ചെറുവാഞ്ചേരി മേഖലകളെ പരിസ്ഥിതി ലോല പ്രഖ്യാപനത്തിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്ക കർഷക സംഘം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരംതുടങ്ങിയതായി കർഷക സംഘം നേതാവ്എം പ്രകാശൻ മാസ്റ്റർ കണ്ണൂർ പ്രസ് ക്ളബ്ബി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പശ്ചിമഘട്ട മേഖലയെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്‌ഗിത കമ്മിറ്റിയുടെയും കസ്‌തൂരി രംഗൻ കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തി ഈ മേഖലയെ ഇ എസ് എഏരിയയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ നിരവധി വർഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്.  ഇത് സംബന്ധിച്ച് ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി പിന്നിട്ട് കഴിഞ്ഞിരിക്കുകയാണ് കേരളത്തിലെ 131 വില്ലേജുകളെ ബാധിക്കുന്ന ഈ പ്രഖ്യാപനം ഈ മേഖലയിലെ കർഷകരിലാകെ വലി ആശങ്കയാണ് ഉയർത്തി വിട്ടിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ സാധാരണ ജനജീവിതം അസാധ്യമാക്കുന്ന ഇ തീരുമാനം ഏറ്റവുമേറെ പ്രതികൂലമായി ബാധിക്കുന്നത് കർഷകരെയാണെന്നും പ്രകാശൻ മാസ്റ്റർ പറഞ്ഞു.

ചെറുവാഞ്ചേരി, കൊട്ടിയൂർ, കീഴ്പ്പള്ളി മേഖലയിലാണ് ഇന്നും നാളെയുമായിരാപ്പകൽ സമരം നടക്കുന്നത്.കൊട്ടിയൂരിലെ സമരം  ഇ പി ജയരാജനും ചെറുവാഞ്ചേരിയിലെ സമരം  കെ കെ രാഗേഷും, ആറളത്തെ സമരം  പി ശശി യുമാണ് ഉദ്ഘാടനം ചെയ്യുന്നത്.വൽസൻ പനോളി , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ, കെ. അശോകൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Tags