നിരാലംബരെ പുനർജ്ജനിയിലേക്ക് നയിക്കുന്ന വർ ദൈവത്തോട് ചേർന്ന് നിൽക്കുന്നവർ : എം.മുകുന്ദൻ

M Mukundan

കോടിയേരി: നിർദ്ധനരും നിരാലംബരുമായ കാൻസർ രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ അഹോരാത്രം പ്രവർത്തിക്കുന്നവർ, ദൈവത്തോട് അടുത്തു നിൽക്കുന്നവരാണെന്നും, രോഗികൾക്ക് സാന്ത്വനവും പരിചരണവുമേകുന്നവർ മാലാഖമാരാണെന്നും വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ അഭിപ്രായപ്പെട്ടു.ഞാനാദ്യമായി ഈ സ്ഥാപനത്തിൽ കടന്നു വന്നപ്പോൾ  ഭയപ്പെട്ട് പോയിരുന്നു. ചുറ്റിലും നിരാലംബരായ രോഗികൾ, ഭൗതിക സൗകര്യമില്ലായ്മ, മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ... എന്നാലിന്ന് മനോഹരമായ കെട്ടിടങ്ങൾ, അത്യാധുനികമായ ചികിത്സാ സംവിധാനങ്ങൾ, ദൈന്യതയുടെ മുഖങ്ങളുടെ ഗണ്യമായകുറവ്. മാതൃകാപരമായ ശുചിത്വം.. ഇതൊക്കെ കാണുമ്പോൾ ഡയറക്ടർ ഡോ. ബാലസുബ്രഹ്മണ്യം ഉൾപ്പടെയുള്ള . 

tRootC1469263">

സ്ഥാപനത്തിന്റെ നടത്തിപ്പുകാരെ അഭിനന്ദിക്കാതിരിക്കാനാവില്ല.കേൻസർ ശിക്ഷയാണെന്ന് കരുതുന്നവരും, രോഗം മറച്ച് വെക്കുന്നവരും , ചികിത്സ സംവിധാനങ്ങളെക്കുറിച്ചുള്ളഅജ്ഞതയുള്ളവരുമെല്ലാംഈ രംഗത്തെ വെല്ലുവിളികളാണ്.പുകവലിശീലമുണ്ടായിരുന്ന ഞാൻ പുകവലി നിർത്തിയിട്ട്15 വർഷമായി. കാൻസറിന് കാരണമായ പുകവലിക്കെതിരെ ബോധവൽക്കരണം നടത്തി വരാനും ഞാൻ ഇപ്പോൾ ശ്രദ്ധിച്ചു വരാറുണ്ട്.ലോക അർബ്ബുദ ദിനാചരണത്തിന്റെ ഭാഗമായി മലബാർ കേൻസർ സെന്റർ സംഘടിപ്പിച്ച സന്നദ്ധ സംഘടനകൾക്കുള്ള   ഏകദിന ശിൽപ്പശാലയിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു എം.മുകുന്ദൻ.കെ.സി.സി.സി. പ്രസിഡണ്ട് നാരായണൻ പുതുക്കുടി അദ്ധ്യക്ഷത വഹിച്ചു.
കാൻസർ വ്യക്തിയെ മാത്രമല്ല, കുടുംബത്തേയും, സമൂഹത്തേയും . തകർക്കുന്ന.രോഗമാണെന്ന് എം.സി.സി. ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു. ഇവിടെയെത്തുന്ന 95 ശതമാനംവരെയുള്ള രോഗികളും പലവിധ ഏജൻസികൾ വഴി സൗജന്യ ചികിത്സ തേടുന്നവരാണ്. കുട്ടികൾക്ക് തീർത്തും ചികിത്സ സൗജന്യവുമാണ്. ഇക്കാര്യങ്ങൾ സാധാരണക്കാർക്ക് അറിയില്ല. പലരും ഭീമമായ സംഖ്യ ചിലവഴിച്ച് കോർപ്പറേറ്റ് ആശുപത്രികളെ ആശ്രയിക്കുകയാണിപ്പോഴും.

കാൻസർ വന്നു കഴിഞ്ഞാൽ മരണമാണ് ഗതി എന്ന ചിന്ത ഇന്നും വെച്ച്പുലർത്തുന്നവരാണ് പലരും. നൂതനമായ ചികിത്സാ രീതികളേയും , സൗജന്യചികിത്സാ സംവിധാനങ്ങളേയുമെല്ലാം പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ സന്നദ്ധ സംഘടനകൾക്ക് ഏറെ ചെയ്യാനുണ്ട്.അർബുദ നിയന്ത്രണത്തിന് സാമൂഹ്യ- സന്നദ്ധ സംഘടനകളുടെ പങ്ക് എന്നവിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഡോ: സതീശൻ ബാലസുബ്രഹ്മണ്യൻ.

ചടങ്ങിൽ വെച്ച് എം.മുകുന്ദനെ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു. കേൻസർ ബോധവൽക്കരണ പ്രദർശനവുമുണ്ടായി.വിവിധ വിഷയങ്ങളെ അധികരിച്ച് ഡോ: ഡി കൃഷ്ണനാഥപൈ,ഡോ: അർജുൻ ദേവരാജൻ , ഫാദർ ബിപിൻ ,രജീന തിരൂർ, ജോജി മാത്യു ജോർജ്, ഷീല സുരേഷ്, ഫാദർ സി. പി.ജസ്റ്റിൻ സംസാരിച്ചു. ഡോക്ടർമാരായ നീതു എ.പി, ഫിൻസ് എം ഫിലിപ്പ്  എന്നിവർ മോഡറേറ്റർമാരായിപി.കെ.സുരേഷ് സ്വാഗതവും, കെ.എം. ചന്ദ്രൻ നന്ദിയും പറഞ്ഞു.
 

Tags