കണ്ണൂർ വിമാനതാവളത്തിൽ നിന്നും ലഗേജ് കൊണ്ടുപോകുന്ന തർക്കം : യുവതിയെ വിമാന കമ്പിനി ജീവനക്കാർ അപമാനിച്ചതായി പരാതി


മട്ടന്നൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ യാത്രക്കാരിയോട് വിമാനതാവള കമ്പിനി ജീവനക്കാർ അപമാനകരമായി പെരുമാറിയെന്ന് പരാതി. ഫെബ്രുവരിനാലിന് കണ്ണൂരിൽ നിന്ന് റാസൽ ഖൈമയിലേക്ക് പോയ യാത്രക്കാരിയാണ് പരാതിയുമായി എത്തിയത്.
ബാഗേജിന്റെ കൂടെയുള്ള ലാപ്‌ടോപ്പ് കൊണ്ടുപോകാൻ അനുവദിച്ചില്ലെന്നും അധിക ഡ്യൂട്ടി ചുമത്തിയെന്നുമാണ് പരാതി.
ഇതിന്റെ പേരിൽ കൗണ്ടറിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഒടുവിൽ 10,400 രൂപ ഡ്യൂട്ടി അടച്ചാണ് ലാപ്‌ടോപ്പ് കൊണ്ടുപോകാനായത്.ഇതുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റിക്കും എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെൻ്റിനും പരാതി നൽകിയതായും ഇവർ അറിയിച്ചു.
എന്നാൽ, ഇത് സംബന്ധിച്ച ഡി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബോധ്യമായതായി വിമാനത്താവള അധികൃതർ അറിയിച്ചു. അഞ്ച് ബാഗേജുകളുമായാണ് യാത്രക്കാരി എത്തിയത്.
എയർലൈൻ പോളിസി പ്രകാരം അധിക ലഗേജിന് കൂടുതൽ തുക നൽകേണ്ടതുണ്ട്. ലഗേജ് മറ്റ് യാത്രക്കാരുമായി കൈമാറുന്നത് അനുവദനീയമല്ല. എയർലൈൻ അധികൃതരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ല. സംഭവത്തിൽ വിമാന കമ്പനി പ്രത്യേക അന്വേഷണം നടത്തുന്നുണ്ടെന്നും കിയാൽ അധികൃതർ അറിയിച്ചു.
