നമ്പർ വെട്ടിയൊട്ടിച്ച ലോട്ടറി ടിക്കറ്റ് നൽകി ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും പണം തട്ടിയെടുത്തു
തലശേരി :നമ്പർ വെട്ടിയൊട്ടിച്ച ലോട്ടറി ട്ടിക്കറ്റ് നൽകി വയോധിക നായ ലോട്ടറി വിൽപ്പനക്കാര നെ കബളിപ്പിച്ചു. എരഞ്ഞോ ളി ചുങ്കം കുടക്കളത്തെ ആയി മ്മൽ പറമ്പത്ത് എ ഹരീശനാ ണ് (65) തട്ടിപ്പിനിരയായത്. ഇരുകാലുകൾക്കും അസുഖമു ള്ള ഹരീശൻ കഴിഞ്ഞ 30 വർ ഷമായി തലശേരിപഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ലോട്ടറി വിൽപന നടത്തിവരികയാണ്. കഴി ഞ്ഞദിവസം നറുക്കെടുത്ത ധനലക്ഷ്മി ലോട്ടറിക്ക് 1000 രൂപ സമ്മാനമുണ്ടെന്ന് വിശ്വ സിപ്പിച്ചാണ് തട്ടിപ്പുകാരൻ ഹരീശനെ സമീപിച്ചത്.
tRootC1469263">സമ്മാനത്തുകയിൽനിന്ന് 200 രൂപയുടെ നാല് ടിക്കറ്റു കൾ എടുത്തശേഷം 800 രൂപ ഇയാൾ കൈക്കലാക്കി. കൈവശം പണമില്ലാത്തതി നാൽ പരിചയക്കാരനിൽനി ന്ന് കടംവാങ്ങിയാണ് ഹരീ ശൻ പണം നൽകിയത്. പിന്നീ ട് ലോട്ടറി ഏജൻസിയിൽ ടി ക്കറ്റ് മാറാൻ നൽകിയപ്പോഴാ ണ് നമ്പർ മാറ്റിയത് തിരിച്ചറിഞ്ഞത്. നമ്പർ വെട്ടിയൊട്ടിച്ച് ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധമാണ് സമ്മാനമുണ്ടെന്ന് പറഞ്ഞ് അജ്ഞാതൻ വ്യാജ ലോട്ടറി ടിക്കറ്റ് നൽകിയത്.
.jpg)


