തലശേരി വീനസ് ജങ്ഷനിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു ; മൂന്ന് കടകളും ബസ് കാത്തിരുപ്പ് കേന്ദ്രവും വൈദ്യുതി തൂണും തകർന്നു

A lorry overturned after going out of control at Venus Junction in Thalassery; three shops, a bus stand and an electricity pole were damaged.
A lorry overturned after going out of control at Venus Junction in Thalassery; three shops, a bus stand and an electricity pole were damaged.

തലശേരി : തലശേരി നഗരത്തിലെ വീനസ് ജംഗ്ഷനിൽ നിയന്ത്രണവിട്ട  ലോറി കടകളിലേക്ക് ഇടിച്ചു മറിഞ്ഞു അപകടം ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം .കണ്ണൂർ ഭാഗത്ത് നിന്നും മരവും കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

മൂന്ന് കടകളും ബസ് കാത്തിരിപ്പ് കേന്ദ്രവും വൈദ്യുതി തൂണുംതകർന്നു. അപകടത്തെ തുടർന്ന് ഈ റോഡിൽ ഗതാഗതം മുടങ്ങി. പൊലിസും ഫയർ ഫോഴ്സുമെത്തിയാണ് ഗതാഗത തടസം നീക്കിയത്. കനത്ത മഴയിൽ ലോറി നിയന്ത്രണം വിട്ടതാണെന്നാണ് പ്രാഥമിക നിഗമനം.
 
tRootC1469263">

Tags