മാക്കൂട്ടം ചുരം പാതയിൽ ലോഡുമായി വന്ന ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞു : ഡ്രൈവറെ ഫയർ ഫോഴ്സ് പുറത്തെടുത്തത് രണ്ടര മണിക്കൂറിന് ശേഷം

A lorry carrying a load overturned on the Makkootam pass: The driver was pulled out by the fire force after two and a half hours.

ഇരിട്ടി: ഇരിട്ടി ,മാക്കൂട്ടം ചുരംപാതയിൽ ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് വളവിൽ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 8:30 ഓടെയാണ് അപകടം നടന്നത്.റോഡിൽ നിന്നും താഴ്ചയിലേക്ക് പതിച്ച ലോറി വലിയ മരങ്ങളിൽ തട്ടി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടവിവരമറിഞ്ഞ് ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

​ലോറിയുടെ ക്യാബിൻ തകർന്ന നിലയിലായിരുന്നതിനാൽ ഡ്രൈവർ അതിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് ക്രെയിൻ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ എത്തിച്ച് രണ്ടര മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്. തുടർന്ന് അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Tags