കണ്ണൂർ പൊയിലൂരിൽ വീട് നിർമ്മാണത്തിനായിമണ്ണ് നീക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് ലോറി ഡ്രൈവർക്ക് പരുക്കേറ്റു

A lorry driver was injured when a steel bomb exploded while removing soil for a house construction in Poilur, Kannur.

പാനൂർ: പാനൂരിലെ സെൻട്രൽ പൊയിലൂർ മേപ്പാട്ട് വീട് പുനർ നിർമ്മാണത്തിനായി മണ്ണ്  ജെ. സി.ബി ഉപയോഗിച്ച്  നീക്കുന്നതിനിടയിൽ അജ്ഞാതർ സൂക്ഷിച്ച  സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ച്ച രാവിലെ എട്ടരയോടെയാണ് സ്ഫോടനം. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.ബോംബിൻ്റെചീള് തെറിച്ച് പരിക്കേറ്റ മണ്ണ് ശേഖരിക്കാനെത്തിയ ടിപ്പർ ലോറി ഡ്രൈവർ സുമിത് ലാലിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് സാരമുള്ളതല്ല.

 മൺപൊത്തി നടിയിൽ ഒളിച്ചു വെച്ച ബോംബാണ് പൊട്ടിത്തെറിച്ചെ തെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം പ്രദേശത്ത് ബോംബുകൾക്കായി പൊലിസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags