‘ലൂപ്പ് ഓഫ് സസ്‌പെൻഡഡ് ലൈൻസ്’ ഗ്രൂപ്പ് ഷോയ്ക്ക് ഗാലറി ഏകാമിയിൽ ഇന്ന് തുടക്കമാകും
കണ്ണൂർ: അഞ്ച് പ്രമുഖ സമകാലിക ഇന്ത്യൻ കലാകാരന്മാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി കണ്ണൂർ മഹാത്മാ മന്ദിരത്തിലുള്ള ഗാലറി ഏകാമിയിൽ നടക്കുന്ന ‘ലൂപ്പ് ഓഫ് സസ്‌പെൻഡഡ് ലൈൻസ്’ എന്ന പ്രദർശനം ഒക്ടോബർ 10ന് ഇന്ന് ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് 4.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ കലാകാരന്മാരും കലാരംഗത്തെ പ്രമുഖരും പങ്കെടുക്കും. നവംബർ 21 വരെ പ്രദർശനം തുടരും.
ചിത്രകാരൻമാരായടി.വി. സന്തോഷ്, സുമേദ് രാജേന്ദ്രൻ, ജോർജ്ജ് മാർട്ടിൻ പി.ജെ., ശൈലേഷ് ബി.ആർ., മുരളി ചീരോത്ത് എന്നിവരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. ഇവരുടെ ഓരോരുത്തരുടെയും സൃഷ്ടികൾ അവയുടെ സവിശേഷമായ സാഹചര്യങ്ങളിൽ വേരൂന്നിയതാണെങ്കിലും, അവ ഇടങ്ങളുടെ അതിരുകൾക്കപ്പുറത്തേക്ക് നീളുന്ന അനുഭവങ്ങളെയും ചോദ്യങ്ങളെയും സംഘർഷങ്ങളെയും അഭിമുഖീകരിക്കുകയും അതിലൂടെ വിശാലമായ മാനുഷികാവസ്ഥയിലേക്ക് വാതിൽ തുറക്കുകയും ചെയ്യുന്നു എന്ന് സംഘാടകർ പറഞ്ഞു.
സംസ്‌കാരവും ഭൂമിയും, സ്വത്വവും ജീവിതാനുഭവങ്ങളും പരസ്പരം കണ്ടുമുട്ടുകയും കടന്നുപോവുകയും ചെയ്യുന്ന ഇടമായാണ് പ്രദർശനം മാറുന്നത്. അതുവഴി ‘ലൂപ്പ് ഓഫ് സസ്‌പെൻഡഡ് ലൈൻസ്’ സമകാലിക അനുഭവങ്ങളിലൂടെയുള്ള അപൂർണ്ണമായൊരു സഞ്ചാരമായി മാറും.
.jpg)


