'ലോകം :എന്റെ കണ്ണിലൂടെ' ഡോ. ടി പി അബ്ദുൾ ഖാദറിൻ്റെ പുസ്‌തക പ്രകാശനം നടത്തി

Lokam nde kanniloode book

കണ്ണൂര്‍: യാത്രകള്‍ മുന്നോട്ടുള്ള ജീവിതത്തിന് ഊര്‍ജം പകരുന്നതാണെന്ന് പാണക്കാട് സയ്യിദ് മുനവ്വിറലി തങ്ങള്‍ പറഞ്ഞു.

ഡോ.ടി.പി അബ്ദുള്‍ ഖാദറിന്റെ 'ലോകം :എന്റെ കണ്ണിലൂടെ' എന്ന പുസതകത്തിന്റെ പ്രകാശനം ഹോട്ടല്‍ റെയിന്‍ബോ സ്യൂട്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ഒരുപാട് പ്രബന്ധം വായിക്കുന്നതിനേക്കാളും പ്രസംഗം കേള്‍ക്കുന്നതിനേക്കാളും യാത്രകള്‍ അറിവുതരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ കല്ലായി പുസ്തകം ഏറ്റുവാങ്ങി.ഉസ്താത് അന്‍വര്‍ ഹുദവി അധ്യക്ഷനായി.അബ്ദുൽ ഗഫൂർ ഖാസിമി പുസ്തകം പരിചയപ്പെടുത്തി.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുള്‍ കരീം ചേലേരി,ജനറൽസെക്രട്ടറി കെ ടി സഹദുല്ല, അഡ്വ.ടി.ഒ മോഹനന്‍ എംഎല്‍എ., ഡെപ്യൂട്ടി മേയര്‍ കെ.പി താഹിര്‍,സഫ്‌വാന്‍ തങ്ങള്‍ ഏഴിമല,റോഷ്‌നി ഖാലിജ്,യു.പി അബ്ദുല്‍ റഹ്മാന്‍,,ഉനൈസ് അസ്അദി,ടി.പി സുലൈമാന്‍,ഡേ.ഹാരിസ്,സി സമീര്‍,ഹമീദ് ഹാജി കാഞ്ഞങ്ങാട്,ഇബ്രാഹിം കുട്ടി ചൊക്ലി , ഷമീമ ഇസ്ലാഹിയ, പി പി മഹമൂദ് , സുബൈർ മാസ്റ്റർ, സംസാരിച്ചു. സി എച്ച് അഷ്റഫ് , പി സി അമീനുള്ള , പി പി ഷാഫി ,സി കെ മഹമൂദ് , പി സി അഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു.

Tags