സീനിയർ ജേർണലിസ്റ്റ് സമ്മേളന ലോഗൊ പ്രകാശനം ചെയ്തു
Sep 17, 2023, 12:53 IST
കണ്ണൂർ: കണ്ണൂരിൽ നവമ്പർ 3,4,5 തിയതികളിൽ നടക്കുന്ന സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സ്വാഗത സംഘം ഫൈനാൻസ് കമ്മിറ്റി വൈസ് ചെയർമാൻ കെ.പി. ജയബാലൻ മാസ്റ്റർക്ക് കൈമാറി കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു. ചടങ്ങിൽ സമ്മേളന സ്വാഗത സംഘം വർക്കിങ്ങ് ചെയർമാൻ പി. ഗോപി അധ്യക്ഷത വഹിച്ചു.
tRootC1469263">ലോഗൊ രൂപകൽപന ചെയ്ത ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വിജയൻ ചിടങ്ങിലിന് സംഘാടക സമിതിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി. ജനറൽ കൺവീനർ വിനോദ് ചന്ദ്രൻ, ട്രഷറർ സി.കെ.എ. ജബ്ബാർ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ബാലകൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി രാജ്കുമാർ ചാല തുടങ്ങിയവർ സംസാരിച്ചു.
.jpg)


