പുല്ലൂപ്പിയിൽ ലഹരി വിൽപനക്കാരനെ നാട്ടുകാർ പിടികൂടി പൊലി സിൽ ഏൽപ്പിച്ചു
Mar 24, 2025, 11:22 IST


കണ്ണൂർ: പുല്ലൂപ്പിയിൽ ലഹരി വിൽപ്പനക്കാരനെ വീട് വളഞ്ഞ് നാട്ടുകാർ പിടികൂടി എക്സൈസിൽ ഏൽപ്പിച്ചു. പുല്ലൂപ്പി സ്വദേശി റോയിയാണ്പിടിയിലായത്. ശനിയാഴ്ച്ച അർധരാത്രി 12 മണിയോടുകൂടിയായിരുന്നു സംഭവം. ഒരാഴ്ച്ച മുൻപ് രണ്ട് വിദ്യാര്‍ഥികളെ നാട്ടുകാര്‍ ലഹരിയുമായി പിടികൂടിയിരുന്നു.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ റോയിയാണ്ഇവര്‍ക്ക് ലഹരി എത്തിച്ചുനല്‍കുന്നതെന്നവിവരം നാട്ടുകാര്‍ക്ക് ലഭിച്ചു. തുടര്‍ന്ന് ഒരാഴ്ചക്കാലം റോയിയെ നാട്ടുകാര്‍ നിരീക്ഷിച്ചു. ഇതിനു ശേഷം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു.ഇയാളുടെ കയ്യില്‍ നിന്ന് 200 ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്.
