തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് : കണ്ണൂർ ജില്ലയിൽ വോട്ടർപട്ടികയിൽ 2.86 കോടി വോട്ടർമാർ
Nov 17, 2025, 19:31 IST
കണ്ണൂർ : തദ്ദേശസ്ഥാപനങ്ങളിൽ പ്രസിദ്ധീകരിച്ച സപ്ലിമെന്ററി വോട്ടർപട്ടികയിൽ 266679 പേരെ ഉൾപ്പെടുത്തുകയും 34745 പേരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയിട്ടുള്ള വോട്ടർപട്ടികയിൽ ആകെ 13516923 പുരുഷൻമാരും, 15145500 സ്ത്രീകളും, 289 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെ 28662712 വോട്ടർമാരാണുള്ളത്. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച പട്ടികയിലെ വോട്ടർമാരുൾപ്പെടെയുള്ള കണക്കാണിത്. പ്രവാസി വോട്ടർപട്ടികയിൽ ആകെ 3745 വോട്ടർമാരുണ്ട്. വോട്ടർപട്ടിക അതത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ പക്കൽ പരിശോധനയ്ക്ക് ലഭ്യമാണ്.
.jpg)


