തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂർ ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു

Local body elections Dry day declared in Kannur district
Local body elections Dry day declared in Kannur district

കണ്ണൂർ : കണ്ണൂർജില്ലയിൽ ഡിസംബർ 11ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പും 13ന് വോട്ടെണ്ണലും നടക്കുന്നതിനാൽ ഡിസംബർ ഒമ്പത് വൈകീട്ട് ആറ് മണി മുതൽ 11ന് പോളിംഗ് അവസാനിക്കുന്നത് വരെയും 13 നും  ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ ഉത്തരവിട്ടു. കൂടാതെ ഡിസംബർ 11 വൈകീട്ട് ആറ് മണിക്ക് മുമ്പുള്ള 48 മണിക്കൂർ സമയം കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന പോലീസ് സ്റ്റേഷൻ പരിധികളിൽ ഡ്രൈ ഡേ പ്രഖ്യാപിക്കണമെന്ന് കർണാടക കുടക് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ, ജില്ലാ പോലീസ് സൂപ്രണ്ട്, മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ എന്നിവരോട് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.

tRootC1469263">

ഡ്രൈഡേ ദിവസങ്ങളിൽ മദ്യമോ സമാനമായ ലഹരിപാനീയങ്ങളോ  ഹോട്ടലുകളിലോ ഭക്ഷ്യശാലകളിലോ കടകളിലോ പോളിംഗ് മേഖലയിലെ ഏതെങ്കിലും പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ വിൽക്കാനോ നൽകാനോ വിതരണം ചെയ്യാനോ പാടില്ല. മദ്യം വിൽക്കുന്നതോ വിളമ്പുന്നതോ ആയ മദ്യശാലകൾ, ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, ക്ലബ്ബുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ ഈ ദിവസങ്ങളിൽ അടച്ചിടേണ്ടതും മദ്യവിൽപന നടത്താൻ പാടില്ലാത്തതുമാണ്.

ഇത്തരം നിയന്ത്രണങ്ങൾ ഇല്ലാത്ത സമീപപ്രദേശങ്ങളിൽ നിന്ന് രഹസ്യമായി മദ്യം കടത്തുന്നത് തടയാനുള്ള നടപടികൾ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്വീകരിക്കേണ്ടതാണ്. സ്വകാര്യ വ്യക്തികൾ മദ്യം സംഭരിച്ചു വെക്കുന്നതും നിരോധിച്ചിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത വ്യക്തികൾ ലൈസൻസ് ഇല്ലാത്ത പ്രദേശങ്ങളിൽ മദ്യം സംഭരിക്കുന്നതും വിൽപ്പന നടത്തുന്നതും പരിശോധിച്ചു തടയാനുള്ള നടപടികളും എക്സൈസ് വകുപ്പ് സ്വീകരിക്കേണ്ടതാണ്.

Tags