സ്വിഫ്റ്റ് കാറിൽ മദ്യവിൽപ്പന : കണ്ണൂരിൽ 164 കുപ്പി വ്യാജ മദ്യവുമായി നിരവധി അബ്കാരി കേസിലെ പ്രതി ബോസ് അറസ്റ്റിൽ
Apr 30, 2025, 10:30 IST
ആലക്കോട് : വിൽപ്പനക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന 65 കുപ്പി വിദേശമദ്യം സഹിതം നിരവധി അബ്കാരി കേസുകളിലെ പ്രതി ബോസ് വീണ്ടും പിടിയിൽ. ആലക്കോട് റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സി.എച്ച്.നസീബിന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് കല്ലൊടിയിൽ വെച്ച് കെ.എൽ- 59 ബി 8646 നമ്പർ സ്ലിഫ്റ്റ് ഡിസയർ കാറിൽ 65 വിദേശ മദ്യ കുപ്പികൾ വിൽപ്പനക്കായി കടത്തിക്കൊണ്ടുവന്നതിന് നടുവിൽ കനകക്കുന്നിലെ കിഴക്കേ കളത്തിൽ വീട്ടിൽ കെ.ജെ.ബോസിനെ (43) നെ അറസ്റ്റ് ചെയ്തത്.
tRootC1469263">എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.വി.ഗിരീഷ്, പ്രിവന്റീവ് ഓഫീസർ പി.യേശുദാസൻ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് ടി.വി.മധു, സിവിൽ എക്‌സൈസ് ഓഫിസർമാരായ പി.കെ.രാജീവ്, കെ.വി.ഷൈജു, ടി.പ്രണവ്, ജിതിൻ ആന്റണി, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ.എം.അനുജ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
.jpg)


