മാഹി എക്സൈസ് ചെക്ക്പോസ്റ്റിൽ മദ്യവേട്ട ; 48 കുപ്പി പുതുച്ചേരി മദ്യം പിടികൂടി

Liquor raid at Mahe excise check post; 48 bottles of Puducherry liquor seized

 മാഹി: എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി കടത്തുകയായിരുന്ന 48 കുപ്പി പുതുച്ചേരി മദ്യം പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്.

വടകര–തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിൽ നിന്നാണ് മദ്യം കണ്ടെത്തിയത്. പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർ ജലീഷ്, സിവിൽ എക്സൈസ് ഓഫീസർ വിനീഷ് കെ. എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

Tags