കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും പിടികൂടി

kannur central jail
kannur central jail

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും പിടികൂടി. രണ്ട് കുപ്പി മദ്യവും മൂന്ന് കെട്ട് ബീഡിയുമാണ് കണ്ടെത്തിയത്. ആശുപത്രി ബ്ളോക്കിൻ്റെ മതിലിനോട് ചേർന്നാണ് മദ്യകുപ്പികൾ കണ്ടെത്തിയത്.

കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. വരും ദിനങ്ങളിലും ജയിലിൽ റെയ്ഡ് ശക്തമാക്കുമെന്ന് ജയിൽ അധികൃതർ അറിയിച്ചു.

tRootC1469263">

Tags