കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി

Hashish oil seized from prisoner in Kannur Central Jail

കണ്ണൂർ : പള്ളിക്കുന്നിലെ കണ്ണൂർസെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മദ്യവും നിരോധിത പുകയില ഉല്പ‌ന്നങ്ങളും പിടികൂടി ആശുപത്രി ബ്ലോക്കിൻ്റെ ശുചിമുറിക്ക് സമീപമാണ് രണ്ടു കുപ്പി മദ്യവും ഹാൻസ് ഉൾപ്പെടെ പുകയില വസ്‌തുക്കളും കണ്ടെത്തിയത് ഇതു സഞ്ചിയിലാക്കി പുറത്ത് നിന്ന് മതിലിന് മുകളിലൂടെ സഞ്ചിയിലാക്കിഎറിഞ്ഞ് കൊടുത്തതാണെന്ന് സംശയിക്കുന്നു ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു

tRootC1469263">

അന്വേഷണമാരംഭിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും നേരത്തെ നടത്തിയ റെയ്ഡിൽ കഞ്ചാവും മദ്യവും ലഹരി വസ്തുക്കളും പിടികൂടിയിരുന്നു. ഇതിന് മുന്‍പും സമാനമായ സാഹചര്യം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായിരുന്നു. അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു ഫോണ്‍ അടക്കം കണ്ടെത്തിയിരുന്നു.

മൂന്ന് കുപ്പി മദ്യവും മൂന്ന് പാക്കറ്റ് സിഗരറ്റും ജയില്‍ ആശുപത്രിയുടെ മതിലിന് പിറകിലുള്ള ശുചിമുറിക്ക് അടുത്തുനിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ജയില്‍ അധികൃതരുടെ തുടര്‍ച്ചയായ വീഴ്ചയാണ് വിലയിരുത്തപ്പെടുന്നത്.

Tags