കണ്ണൂരിൽ ലയൺസ് ക്ലബ്ബ് ലൈവ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നു

Lions Club organizes live mock drill in Kannur

കണ്ണൂർ:ലയൺസ് ക്ലബ്ബുകളുടെ കൂട്ടായ്മയായ ലയൺസ് ഡിസ്ട്രിക്ട് 318 E യുടെ നേതൃത്വത്തിൻ കണ്ണൂർ മെവറിക്സ് ലയൺസ് ക്ലബ്ബിന്റെ സഹായത്തോടെ മാർച്ച് 16 ന് ലൈവ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുമെന്ന് ലയൺസ് ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളേയും പൊതുജനങ്ങളേയും അഗ്നി ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജരാക്കാൻ ഉദ്ദേശിച്ചാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്. 

കണ്ണൂർ ഡി എസ് സി സെൻററിന്നകത്തെ കുൽവന്ത് മൈതാനിയി  ൽ  16ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് മോക്ക് ഡ്രിൽസംഘടിപ്പിച്ചിട്ടുള്ളത്. കണ്ണൂർ ഫയർ സ്റ്റേഷൻ മാനേജരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുക.ലയൺസ് അംഗങ്ങളും പരിശീലനത്തിൽ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ ലയൺസ് ജില്ലാ സിക്രട്ടറി എം വിനോദ്‌കുമാർ , ഡിസ്ട്രിക്ട് പി ആർ ഒ ഷാജി ജോസഫ് , ചീഫ് കോഡിനേറ്ററും ഡി സാസ്റ്റർ മാനേജ്മെന്റുമായ ക്യാപ്റ്റൻ രവീന്ദ്രൻ,ചീഫ് അഡ്വൈസർപ്രസൂൺ കുമാർ എം പി, അഡീ. ക്യാബിനറ്റ് സിക്രട്ടറി കെ ദിവാകരൻ എന്നിവർ പങ്കെടുത്തു.

Tags