ലയൺസ് ക്ലബ് വിദ്യാലയങ്ങളിൽ ഷുഗർ ബോർഡ് സ്ഥാപിക്കും

Lions club will install sugar board in schools
Lions club will install sugar board in schools

കണ്ണൂർ : കുട്ടികളിലെ  പഞ്ചസാരയുടെ അമിത ഉപയോഗം വരുത്തുന്ന വിനകൾക്കെതിരെ ബോധവൽക്കരണവുമായി ജില്ലാ ഭരണകൂടവും ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും ലയൺസ് ഇൻറർനാഷണൽ 318 E ഉം രംഗത്തിറങ്ങും.ലഘു പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ഷുഗർ ബോർഡ് ജില്ലയിലെ മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളിലും സ്ഥാപിക്കുകയാണ്. ആദ്യഘട്ടത്തിൽ 40 സ്കൂളുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള ദൗത്യം ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 E ഭാരവാഹികൾ ഏറ്റെടുത്തു കഴിഞ്ഞു. 

ജില്ലാതല ഉദ്ഘാടനം 18ന് മൂന്നിന് കണ്ണൂർ പയ്യാമ്പലം ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കലക്ടർ അരുൺ കെ വിജയൻ നിർവഹിക്കും സമൂഹത്തിൽ പ്രമേഹ രോഗികളുടെ കണക്ക് 25 ശതമാനത്തോളം എടുത്തിരിക്കുകയാണ്. കൗമാരക്കാരായ സ്കൂൾ കുട്ടികൾക്കിടയിൽ പ്രമേഹരോഗം കൂടിക്കൊണ്ടിരിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. മധുര പാനീയങ്ങളുടെ അമിതമായ ഉപയോഗമാണ് കാരണം ലഘുപാനീയങ്ങളിൽ 10 മുതൽ 15 ശതമാനം വരെ പഞ്ചസാര കാണപ്പെടുന്നു. 

അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം പൊണ്ണത്തടി ഹൃദയരോഗങ്ങൾ ശാരീരിക മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്കു കാരണമാകാം. വാർത്താസമ്മേളനത്തിൽ ലയൺസ് ക്ലബ് ഭാരവാഹികളായ കെ കെ ശെൽവരാജ്, ഷാജി ജോസഫ് , എം വിനോദ് കുമാർ ,  വിനോദ് ഭട്ടതിരിപ്പാട്, കെ.പി.ടി ജലീൽ എന്നിവർ പങ്കെടുത്തു

Tags