കണ്ണൂർ തന്നടയിൽ മിന്നലേറ്റ് വീടിന് കനത്ത നാശനഷ്ടം

House severely damaged by lightning in Thannada, Kannur

 ചാല : വ്യാഴാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ തന്നടയിൽ വീടിന് കേടുപാടുകൾ പറ്റി. തന്നട ചൂളയ്ക്ക് സമീപത്തെ  പുറത്തേക്കണ്ടി സതീശന്റെ വീടിനാണ് മിന്നലേറ്റത്. മിന്നലിന്റെ ആഘാതത്തിൽ വീടിന്റെ അടുക്കള ഭാഗത്തെ കോൺക്രീറ്റ് ഇളകി വീഴുകയും അടുക്കളയിലേക്ക് പ്രവേശിക്കുന്ന കോണി തകരുകയും ചെയ്തു. 

വീട്ടിലേക്കുള്ള സർവീസ് ലൈൻ മുറിഞ്ഞു വീണതിനെ തുടർന്ന് വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു. വീട്ടിനുള്ളിലെ ബൾബുകൾ ഉൾപ്പെടെയുള്ളവ തകരാറിലായിട്ടുണ്ട്. സതീശന്റെ വീടിന് പുറമെ സമീപത്തെ മറ്റ് വീടുകളിലെ ടിവി, ഫ്രിഡ്ജ് തുടങ്ങിയ വൈദ്യുതോപകരണങ്ങൾക്കും മിന്നലേറ്റു കേടുപാടുകൾ സംഭവിച്ചു. പ്രദേശത്ത് വൈകിട്ടോടെ പെയ്ത  മഴയ്‌ക്കൊപ്പമാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത്.

Tags