ആലപ്പുഴയിൽ ലൈഫ് ഗാർഡുകൾക്ക് അവസരം

job vaccancy
job vaccancy

ആലപ്പുഴ :തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കടൽ രക്ഷാപ്രവർത്തനങ്ങൾക്ക് ലൈഫ് ഗാർഡുകളെ താൽക്കാലികാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. ഈ വർഷത്തെ ട്രോളിങ് നിരോധന കാലയളവിലേക്ക് ആണിത്. 20നും 45നുമിടയിൽ പ്രായവും നീന്തൽ പ്രാവീണ്യവുമുള്ള രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികൾക്ക് അപേക്ഷിക്കാം.

ഇവർ ഗോവയിലെ എൻ ഐ ഡബ്ല്യൂ എസിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്സ്) നിന്നുമുള്ള കടൽ രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം പൂർത്തിയാക്കിയവർ ആയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 16. കൂടുതൽ വിവരങ്ങൾക്ക് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 0477 2297707, 9447967155.

Tags