എൽഐസി ജീവനക്കാർ ഇറങ്ങിപ്പോക്ക് സമരം നടത്തി

LIC employees went on strike
LIC employees went on strike

കണ്ണൂർ:എൽഐസിയിൽ വർഷങ്ങളാ യി ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് 3, 4 വിഭാഗം തസ്തികകളിൽ ഉടൻ നിയമനം നടത്തുക, 85 ശതമാ നത്തിലധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഓൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോ യീസ് അസോസിയേഷന് നിയമപരമായി അംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽഐസി എംപ്ലോയീസ് യൂണിയൻ ഇന്ന് നടത്തിയ  ഇറങ്ങിപ്പോക്ക് സമരത്തിന്റെ ഭാഗമായി പകൽ 12.30 മുതൽ ഒരുമണിക്കൂർ ജോലി ബഹിഷ്കരിച്ച് പ്രകടനം നടത്തി.

പ്രതിഷേധത്തിന് എം കെ പ്രേംജിത്ത്, മണി ടി ,എ എം മനോഹരൻ ,കെ ബാഹുലേയൻ, സി സി വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി

Tags