കണ്ണൂർ മാലൂരിൽ മയക്കുവെടി വെച്ച് കൂട്ടിലാക്കിയ പുലി ചത്തു
പേരാവൂർ: മാലൂരിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു. ആന്തരികാവയവങ്ങൾക്കേറ്റ പരുക്കാണ് ചാവാൻ കാരണമായത് വനം വകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെച്ചു കൂട്ടിലാക്കിയ പുലിയെ കൊട്ടിയൂർ റെയ്ഞ്ച് വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ചത്തതായി വ്യക്തമായത്.
ഇന്ന് പുലർച്ചെയാണ്മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുരുങ്ങിയത്. കെ പി ആർ നഗർ സ്വദേശിയായ രാമകൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ പന്നിക്കെണിയിലാണ് പുലർച്ചെ പുലി കുരുങ്ങിയത്.പ്രദേശവാസികൾ അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കെണിയിൽ പുലി കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചു. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പുലിയെ മയക്കുവെടി വെച്ചു. ഇതിനു ശേഷം കൂട്ടിലേക്ക് മാറ്റിയ പുലിയാണ് ചത്തത്.
.jpg)

