ലഹരിനിർമ്മാർജ്ജനത്തിനായി നിയമമുണ്ടാക്കണം : വനിതാ ലീഗ്

Legislation should be made for de-addiction: Women's League
Legislation should be made for de-addiction: Women's League

കണ്ണൂർ : ലഹരി നിർമ്മാർജ്ജനത്തിനായി നിയമമുണ്ടാവണമെന്നും ലഹരിക്കടിമപ്പെട്ടവരാൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവ് സാക്ഷര കേരളം വളരെ ലജ്ജയോടെയാണ് നോക്കി കാണേണ്ടതെന്നും വനിതാലീഗ് കണ്ണൂർ ജില്ല പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.

കേരളം ലഹരി മാഫിയയുടെ കൈകളിൽ അമർന്നു എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസങ്ങളിലൊക്കെ ലഹരിക്കടിമപ്പെട്ടവരാൽ കൊല്ലപ്പെട്ട മാതാപിതാക്കളുടെയും കുടുംബക്കാരുടെയും മറ്റും കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇതിനെതിരെനാംഒറ്റക്കെട്ടായിമുന്നോട്ട്പോകേണ്ടതുണ്ടെന്നും അല്ലെങ്കിൽ നമ്മുടെ ചെറുപ്പക്കാരെ ഓർത്ത് നാം തലതാഴ്ത്തേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പു നൽകി. സംസ്ഥാന സെക്രട്ടറി മീരാറാണി ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ്   സി.സീനത്ത് അദ്ധ്യക്ഷത വഹിച്ചു.

വരാൻ പോകുന്ന തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിന്സജജമാകാൻ യോഗം ആഹ്വാനം ചെയ്തു. വനിത ലീഗിന്റെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് പ്രവർത്തനം പഞ്ചായത്ത് -ശാഖതലങ്ങളിൽ സംഘടിപ്പിക്കാൻ യോഗം കീഴ് ഘടകങ്ങൾക്ക് നിർദ്ദേശം നൽകി.

ജനറൽ സെക്രട്ടറി ഷമീമജമാൽ സ്വാഗതം പറഞ്ഞു. ട്രഷറർ സക്കീനതെക്കയിൽ, ഭാരവാഹികളായ ഷബിത ടീച്ചർ, എസ്.പി സൈനബ, റംസീന റൗഫ് പ്രസംഗിച്ചു. മണ്ഡലം നേതാക്കളായ പി കെ ബൽക്കീസ്, നൂർജഹാൻ പേരാവൂർ, പി ജമീല, റുബീന സാജിദ്, ടി പി ഫാത്തിമ, കെ പി സമീറ ,എ പി ഫാത്തിമ, റഷീദ മഹലിൽ, ബിസ്മില്ല ബീവി, പി എം ശുഹൈബ, ടി പി സീനത്ത്, കെ വി ഷമീമ , കെ പി മൈമൂന, സുമയ്യ തളിപ്പറമ്പ് ചർച്ചയിൽ പങ്കെടുത്തു .       

Tags